Connect with us

Hi, what are you looking for?

CHUTTUVATTOM

പൈങ്ങോട്ടൂർ ശ്രീനാരായണഗുരു കോളേജ് സംഘടിപ്പിച്ച റൂറൽ ക്യാമ്പ് സമാപിച്ചു.

മാങ്കുളം: പൈങ്ങോട്ടൂർ ശ്രീനാരായണഗുരു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് സോഷ്യൽ വർക്ക്‌ വിഭാഗം മാങ്കുളത്തു വച്ചു നടത്തിയ പഞ്ചദിന റൂറൽ ക്യാമ്പ് സമാപിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ വിജി കെ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ച സമാപന ചടങ്ങ് മാങ്കുളം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി സർവകലാശാല സെക്ഷൻ ഓഫീസർ ബാബു പള്ളിപാട്ട് , സോഷ്യൽ വർക്ക് വിഭാഗംമേധാവി നിതീഷ് കെ. വി, കോളേജ് പി.ആർ.ഓ എം.ബി. തിലകൻ എന്നിവർസംസാരിച്ചു.

പങ്കാളിത്ത അധിഷ്ഠിത ഗ്രാമ വിശകലനം, ബോധവൽക്കരണ ക്ലാസുകൾ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പഠനോപകരണ വിതരണം, ആദിവാസി മേഖലയിൽ കോവിഡാനന്തര സർവ്വേയും കുട്ടികൾക്കിടയിൽ പോഷകാഹാരത്തെ സംബന്ധിക്കുന്ന വിവരശേഖരണ സർവേയും സംഘടിപ്പിക്കുകയുണ്ടായി. എൺപതിലധികം നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത്, കേരള വനം വകുപ്പ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, പട്ടികവർഗ്ഗ വികസന വിഭാഗം തുടങ്ങിയ സർക്കാർ സംവിധാനങ്ങളുടെ പൂർണ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തപ്പെട്ടത്.

You May Also Like

ACCIDENT

കോതമംഗലം : അടിവാട് കോതമംഗലം റോഡിൽ കോഴിപ്പിള്ളിക്കും പിടവൂരിനും ഇടയിൽ ടോറസ് ലോറിയും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടി ഇടിച്ചു. ആളാപായമില്ല. രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. പാറമടയിലേക്ക് കയറ്റാനായി വരികയായിരുന്ന ടോറസ്...

CHUTTUVATTOM

കോതമംഗലം :സംസ്ഥാന അധ്യാപക അവാർഡ് ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് സജിമോൻ പി എൻ അർഹനായി. എറണാകുളം ജില്ലയിലെ പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കളിലെ പ്രധാനാധ്യാപകനാണ്. പാഠ്യ – പാഠ്യേതര...

NEWS

കോതമംഗലം : പല്ലാരിമംഗലം സർക്കാർ ഹയർ സെക്കൻ്ററി സ്കൂൾ വളപ്പിൽ  മോഷണം നടന്നതായി പരാതി. കഴിഞ്ഞ അവധി ദിവസം രണ്ടു വ്യക്തികൾ അതിക്രമിച്ചു കയറി സ്കൂൾ കോമ്പൗണ്ടിൽ സൂക്ഷിച്ചിരുന്ന പിവിസി, മറ്റ് ഇരുമ്പ്...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

error: Content is protected !!