കോതമംഗലം:- നീതി തേടി ന്യായധിപൻമാരുടെ കണ്ണാ തുറപ്പിക്കുന്നതിന് വേണ്ടി നടത്തിയിട്ടുള്ള സമര പോരാട്ടങ്ങളിൽ വലിയ വിജയം നേടിയിട്ടുള്ള വ്യക്തിയാണ് എം.കെ കുഞ്ഞോൽ മാഷെന്ന് ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ പ്രസ്താവിച്ചു. ഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കി എം.ബി.ബി.എസ് ന് പഠിച്ചു കൊണ്ടിരിക്കെയാണ് അധസ്ഥിത വർഗക്കാരുടെയും സമൂഹത്തിൽ നീതി അർഹിക്കുന്നവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനായി പ്രവർത്തന രംഗത്ത് സജീവമായത്. രണ്ട് വർഷത്തെ പഠന പൂർത്തീകരണത്തിനു ശേഷം ഡോക്ടർ ആകാനുള്ള മോഹം പാടെ ഉപേക്ഷിച്ചാണ് സാമൂഹിക സംസ്ക്കാരിക രംഗത്ത് നിലയുറപ്പിച്ചത്.
കോതമംഗലം താലൂക്കിൽ കോട്ടപ്പടിയിൽ കുറുമ്പന്റെയും വള്ളോത്തിയുടെയും മകനായി ജനിച്ച് താലൂക്കിലെ തന്നെ നാടുകാണിയിൽ നിന്നും വിവാഹം കഴിച്ചു പ്രവർത്തനമേഖല നാടുകാണി കേന്ദ്രീകരിച്ചായിരുന്നു. നാടുകാണി കാത്തിരക്കുന്ന് പട്ടികജാതി പട്ടികവർഗ്ഗ കോളനികളിലെ ജനങ്ങളെ സംഘടിപ്പിച്ച് കേരള സ്റ്റേറ്റ് ഹരിജൻ സമാജം എന്ന പേരിൽ സംസ്ഥാനത്ത് അറിയപ്പെടുന്ന സംഘടനയായി കുഞ്ഞോൽ മാഷ് മാറ്റി. ഹരിജൻ സമാജം വക നാടുകാണിയിൽ ഓല കൊണ്ട് നിർമ്മിച്ച ഹെഡ് ഓഫിസ് ചിലർ കത്തിച്ചപ്പോൾ അവിടെ വീണ ചാരവുമായി രാജ്ഭവൻ മാർച്ച് നടത്തി. കാഞ്ഞിരക്കുന്ന് ശവക്കോട്ട സമരം ആദരവ് പിടിച്ചുപറ്റുന്നതാണ്. കാഞ്ഞിര കുന്നിൽ കോടതി വിധി പ്രകാരം ശവക്കോട്ട സാധ്യമാക്കി.ബി.ആർ അംബേദ്ക്കറുടെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ അവാർഡിനും മാഷ് അർഹനായിട്ടുണ്ട്. ജൂണിയർ റെഡ് ക്രോസ് ജില്ല വർക്കിംഗ് ചെയർമാൻ അഡ്വ: രാജേഷ് രാജൻ, സാമൂഹിക പ്രവർത്തകരായ പി.സി ജോർജ്, ബോബി ഉമ്മൻ എന്നിവരും അനുമോദന ചടങ്ങിൽ സംബന്ധിച്ചു.
You must be logged in to post a comment Login