കോതമംഗലം:- കോതമംഗലം താലൂക്കിൽ വിവിധ പഞ്ചായത്ത് / മുൻസിപ്പൽ പ്രദേശങ്ങളിലായി 100 കണക്കിന് അതിഥി തൊഴിലാളികളാണ് പണിയെടുത്ത് വന്നിരുന്നത്. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ആയ സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ വന്ന അതിഥി തൊഴിലാളികൾക്ക് തൊഴിൽ ഇല്ലാതെ വന്ന സാഹചര്യത്തിൽ വരുമാന മാർഗ്ഗമില്ലാതായതോടെ ഇവർ ഇന്ന് വലിയ ബുദ്ധിമുട്ടുകൾ നേരിടുകയാണ്. ഇവരുടെ ഭക്ഷണം,വൈദ്യ സഹായം,സുരക്ഷിത താമസം അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങൾ സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനു വേണ്ടിയാണ് യോഗം ചേരുന്നതെന്നും, നാളെ (26-03-2010 വ്യാഴം) കോതമംഗലം മിനി സിവിൽ സ്റ്റേഷനിൽ വച്ച് ഉച്ചയ്ക്ക് 2 മണിക്ക് ചേരുന്ന യോഗത്തിൽ കോതമംഗലം താലൂക്ക് പരിധിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാർ,സെക്രട്ടറിമാർ,റവന്യൂ, തൊഴിൽ,ആരോഗ്യം,ഭക്ഷ്യ വകുപ്പ് മേധാവികൾ യോഗത്തിൽ എത്തിച്ചേരണമെന്നും ആന്റണി ജോൺ എംഎൽഎ അറിയിച്ചു.
