Connect with us

Hi, what are you looking for?

NEWS

ക്ഷേമ പെൻഷനിൽ പോലും ഗുണകരമായ മാറ്റം വരുത്താൻ എൽ.ഡി.എഫ് സർക്കാരിന് സാധിച്ചിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി

കോതമംഗലം: തദ്ദേശ തിരഞ്ഞെടുപ്പ് ലോക്‌സഭാ ഫലം ആവർത്തിക്കും ഉമ്മൻചാണ്ടി പറഞ്ഞു. യു.ഡി.എഫ്. സർക്കാർ നടപ്പാക്കിയ ജനക്ഷേമകരമായ പദ്ധതികൾ പലതും നിർത്തലാക്കുകയല്ലാതെ എന്ത് വികസന പദ്ധതിയാണ് ഈ സർക്കാർ കൊണ്ടുവന്നതെന്ന് ജനങ്ങളോട് തുറന്നു പറയണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. കോതമംഗലത്ത് യു.ഡി.എഫ്. സ്ഥാനാർഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേമ പെൻഷനിൽ പോലും ഗുണകരമായ മാറ്റം വരുത്താൻ എൽ.ഡി.എഫ്. സർക്കാരിന് സാധിച്ചിട്ടില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ ടി.യു. കുരുവിള അധ്യക്ഷനായി. ജോസഫ് വാഴയ്ക്കൻ, കെ.പി. ധനപാലൻ, കെ. ബാബു, അബ്ദുൾ മുത്തലിബ്, ഫ്രാൻസിസ് ജോർജ്, ഷിബു തെക്കുംപുറം, പി.പി. ഉതുപ്പാൻ, എം.എസ്. എൽദോസ് തുടങ്ങിയവർ സംസാരിച്ചു.  യു.ഡി.എഫിന്റെ നിയോജക മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലെ 121 വാർഡ് സ്ഥാനാർഥികളും നഗരസഭയിലെ 31 വാർഡ് സ്ഥാനാർഥികളും ബ്ലോക്ക് പഞ്ചായത്തിലെ 14 ഡിവിഷൻ സ്ഥാനാർഥികളും ജില്ലാ പഞ്ചായത്തിലെ 3 ഡിവിഷൻ സ്ഥാനാർഥികളും കൂടാതെ അവരുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻമാരും കൺവീനർമാരും ഘടകകക്ഷികളുടെ നിയോജകമണ്ഡലം-ബ്ലോക്ക് തല നേതാക്കളുമാണ് സംഗമത്തിൽ പങ്കെടുത്തത്.

You May Also Like