കോതമംഗലം: കേരള കോണ്‍ഗ്രസ് (എം) കീരമ്പാറ മണ്ഡലം കമ്മറ്റിയുടെ ആമുഖ്യത്തില്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഓണ്‍ലൈന്‍ പഠനത്തിന് കുട്ടികള്‍ക്ക് നല്‍കുന്ന ടി.വി.യുടെ വിതരണം മുന്‍ മന്ത്രി ടി.യു. കുരുവിളയും മുന്‍ എം.പി. അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജും ചേര്‍ന്ന് നിര്‍വഹിച്ചു. എ.ടി. പൗലോസ്, ജോമി തെക്കേക്കര, ജോജി സ്‌കറിയ, എല്‍ദോസ് വറുഗീസ്, ജെസിമോള്‍ ജോസ്, ബിനോയി സി. പുല്ലന്‍, ആന്റണി ഓലിയപ്പിറം, എം.സി. ചാക്കോ, ജോബി പുല്ലന്‍, എം.പി. ചന്ദ്രന്‍, ആന്റണി കൊളമ്പേല്‍, തോമസ് കാഞ്ഞിരക്കാട്ട് എന്നിവര്‍ പങ്കെടുത്തു. വാര്‍ഡിലെ ജനങ്ങള്‍ക്ക് ഉപയോഗത്തിനുള്ള മാസ്‌കുകളുടെ വിതരണം മുന്‍ എം.പി. കെ. ഫ്രാന്‍സിസ് ജോര്‍ജ് നിര്‍വഹിച്ചു.