Connect with us

Hi, what are you looking for?

NEWS

എം. എ കോളേജിന് “വൺ ഡിസ്ട്രിക്റ്റ് വൺ ഗ്രീൻ ചാമ്പ്യൻ” അവാർഡ്.

m.a college kothamangalam

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് വൺ ഡിസ്ട്രിക്ട് വൺ ഗ്രീൻ ചാമ്പ്യൻ അവാർഡ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള മഹാത്മാഗാന്ധി നാഷണൽ കൗൺസിൽ ഓഫ് റൂറൽ എഡ്യൂക്കേഷൻ, സ്വച്ഛ്താ ആക്ഷൻ പ്ലാൻ എന്നി വകുപ്പ് കളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് എം. എ. കോളേജിനെ അവാർഡിനായി പരിഗണിച്ചത്. ബിഷപ് മോർ കോളേജ് മാവേലിക്കര ആലപ്പുഴ, ശ്രീ നാരായണ കോളേജ് ചാത്തന്നൂർ കൊല്ലം, സി എം എസ് കോളേജ് കോട്ടയം, എം ഇ എസ് കോളേജ് വളാഞ്ചേരി മലപ്പുറം, മേഴ്‌സി കോളേജ് പാലക്കാട്‌,ദൽവ്യൂ കോളേജ് ഓഫ് ഫാർമസി ആൻഡ് റിസർച്ച് സെന്റർ തിരുവനന്തപുരം, എം ഇ എസ് അസ്മാബി കോളേജ് കൊടുങ്ങല്ലൂർ തൃശൂർ എന്നിങ്ങനെ കേരളത്തിൽ നിന്ന് എട്ട് കോളേജുകളെയാണ് ഈ അവാർഡിനായി തെരഞ്ഞെടുത്തത്.

എറണാകുളം ജില്ലയിൽ നിന്ന് കോതമംഗലം മാർ അത്തനേഷ്യസ് കോളേജാണ് ഈ നേട്ടം കൈവരിച്ചത്‌. നേതൃത്വം, പച്ചപ്പ്, ജല സംരക്ഷണം, മാലിന്യ നിർമാർജനവും സുസ്ഥിരതയും,
എനർജി എന്നിവയാണ് അവാർഡിനുള്ള മാനദണ്ഡങ്ങൾ .അവാർഡ് കൈവരിക്കാൻ വേണ്ടി പ്രയത്നിച്ച സോഷ്യൽഎന്റർപ്രണർഷിപ്പ് സ്വച്ഛ, റൂറൽ എൻഗേജ്മെന്റ് സെൽ കോ  ഓർഡിനേറ്റർസ്, അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരെ കോളേജ് പ്രിൻസിപ്പൽ ഡോ. ഷാന്റി എ അവിര അനുമോദിച്ചു.

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!