കോതമംഗലം : ഓണത്തോട് അനുബന്ധിച്ചു നിത്യോപയോഗ സാധനങ്ങൾ ഗുണഭോക്താക്കൾക്ക് വിലക്കുറവിൽ ലഭിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കിയിട്ടുള്ള സപ്ലൈകോ ഓണം ഫെയറിന്റെ താലൂക്ക് തല ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു.ചടങ്ങിൽ വാർഡ് കൗൺസിലർമാരായ കെ എ നൗഷാദ് ,റിൻസ് റോയി,സി പി ഐ മണ്ഡലം സെക്രട്ടറി പി ടി ബെന്നി,ഷോപ്പ് മാനേജർ കെ സനീഷ് കുമാർ, മൂവാറ്റുപുഴ സപ്ലൈകോ ജൂനിയർ മാനേജർ സുമി എൻ ജെ, താലൂക്ക് സപ്ലൈ ഓഫീസർ ഷിജു കെ തങ്കച്ചൻ എന്നിവർ പങ്കെടുത്തു .
ഓണം ഫെയറുകളിലും, എല്ലാ സപ്ലൈകോ വില്പനശാലകളിലും നിത്യോപയോഗ സാധനങ്ങള്‍ക്ക് 45% വരെ വിലക്കുറവുണ്ട്.
ഫെയറുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു വരെ ഡീപ്പ് ഡിസ്കൌണ്ട് അവേഴ്‌സ് പദ്ധതി നടപ്പാക്കുന്നുണ്ട്.നിത്യോപയോഗ സാധനങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കുറവ് ഡീപ്പ് ഡിസ്കൌണ്ട് അവേഴ്‌സില്‍ ലഭിക്കും. സെപ്റ്റംബർ 14 വരെയാണ് സപ്ലൈകോ ഓണം ഫെയറുകള്‍ സംഘടിപ്പിക്കുന്നത്.