Connect with us

Hi, what are you looking for?

NEWS

ഓൾഡ് ആലുവ – മൂന്നാർ രാജപാത : ജനകീയ മാർച്ചിൽ പങ്കെടുത്തത് ആയിരങ്ങൾ

കോതമംഗലം : പഴയ ആലുവ – മൂന്നാർ രാജപാത തുറക്കണമെന്നാവശ്യപ്പെട്ട് പൂയംകുട്ടിയിൽ സംഘടിപ്പിച്ച ജനകീയ മാർച്ചിൽ പങ്കെടുത്ത് ആയിരങ്ങൾ. മാർച്ചിന് മുന്നോടിയായി പൂയംകുട്ടിയിൽ ചേർന്ന പ്രതിഷേധ സമ്മേളനം അഡ്വ.ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു. ആന്റണി ജോൺ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. കോതമംഗലം ബിഷപ്പ് എമിരിറ്റസ് മാർ ജോർജ്ജ് പുന്നക്കോട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. അനുഗ്രഹ പ്രഭാഷണത്തിൽ 1970 കളിൽ രാജപാതയിലൂടെ സഞ്ചരിച്ച ഓർമ്മകൾ അദ്ദേഹം പങ്കുവെച്ചു.വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിച്ച് രാജപാത തുറന്നുകിട്ടുന്നതിനായി ജനങ്ങളോടൊപ്പം ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

എം എൽ എ മാരായ ആന്റണി ജോണും, അഡ്വ.മാത്യു കുഴൽനാടനും, കോട്ടയം എം പി അഡ്വ. കെ ഫ്രാൻസിസ് ജോർജും ഇതേ നിലപാടുതന്നെയാണ് വ്യക്തമാക്കിയത്‌.
ജനപ്രതിനിധികളുടെ നേതൃത്വത്തിൽ രാജപാതയിലേക്ക് പ്രവേശിച്ച ജനങ്ങളെ പോലീസും, ഫോറസ്റ്റ് ഉദ്യോഗസ്ഥരും തടഞ്ഞെങ്കിലും അത് മറികടന്നാണ് അഡ്വ. ഡീൻ ക്യര്യക്കോസിൻറെയും, ആന്റണി ജോണിന്റെയും, പുന്നക്കോട്ടിൽ പിതാവിന്റെയും, മറ്റ് ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ജനം രാജപാതയിൽ പ്രവേശിച്ചത്. 90 വയസ് എത്തിയ പുന്നക്കോട്ടിൽ പിതാവ് രാജപാതയിലൂടെ ജനങ്ങൾക്ക് മുന്നേ നടന്ന് നീങ്ങിയത് പ്രതിക്ഷേധത്തിനെത്തിയവർക്ക് വലിയ ഊർജമാണ് നൽകിയത്.

കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ സ്വാഗതം പറഞ്ഞു.എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ, ഫാ.സിബി ഇടപ്പുളവൻ,മാങ്കുളം പള്ളി വികാരി ഫാ.ജോർജ്ജ് കൊല്ലംപറമ്പിൽ എന്നിവരും രാജപാത തുറക്കേണ്ടതിൻറെ ആവശ്യകത വ്യക്തമാക്കി സംസാരിച്ചു. മറ്റ് പഞ്ചായത്ത് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് ജന പ്രതിനിധികൾ, രാഷ്ട്രീയ, സാമുദായിക സാംസ്‌കാരിക മേഖലയിൽ നേതൃത്വം വഹിക്കുന്നവർ, ജോഷി പൊട്ടക്കൽ, അഡ്വ. എ സി ദേവസ്യ, ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ഷാജി പയ്യനിക്കൽ എന്നിവർ ജനകീയ മാർച്ചിന് നേതൃത്വം നൽകി.

You May Also Like

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...

NEWS

കോതമംഗലം :കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ വിജ്ഞാനോത്സവവം സംഘടിപ്പിച്ചു . വിജ്ഞാനോത്സവം കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോതമംഗലം എംഎൽഎ...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പൂയം കുട്ടി സെന്റ് ജോർജ് പള്ളിയിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് ഫാ. ജോസ് ചിരപ്പറമ്പിൽ, ഫാ.മാത്യു തൊഴാല...

NEWS

കോതമംഗലം :കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ 6.30 നോടുകൂടി മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിന്റെ മൃത ദേഹം ഇന്ന് രാവിലെ 8.30 നോടുകൂടി പൂയംകുട്ടി കപ്പേളപ്പടി യിൽ കണ്ടെത്തി.അപകടം ഉണ്ടായ സമയം മുതൽ...

NEWS

പൂയംകുട്ടി: മണികണ്ഠൻ ചാൽ ചപ്പാത്തിൽ പാലം മുറിച്ചു കടക്കുമ്പോൾ ഒഴുക്കിൽ പെട്ട ബിജുവിൻ്റെ(രാധാകൃഷ്ണൻ 35) മൃതദേഹം കണ്ടെത്തി. ആറാം ദിവസമാണ് കണ്ടെത്തിയത്. ഇന്ന് (30/06/2025) രാവിലെ പൂയംകുട്ടി ഭാഗത്ത് നിന്നും താഴേക്ക് ഒഴുകുന്ന...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിനായുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിൽ നേവിയുടെയും, ഫയർഫോഴ്സ് സ്കൂബ,എൻ ഡി ആർ എഫ് ടീമിന്റെയും നേതൃത്വത്തിൽ മേഖലയിൽ ആകെ...

NEWS

കോതമംഗലം : കഴിഞ്ഞ ബുധനാഴ്ച്ച (25/6/2025) പൂയംകൂട്ടി മണികണ്‌ഠൻ ച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വി ജെ രാധാകൃഷ്‌ണനെ (ബിജു) കണ്ടെത്തുന്നതിനായി നടത്തുന്ന തിരച്ചിൽ ജില്ലയിലെ മറ്റ് മേഖലകളിലേക്കും (കുന്നത്ത്നാട്,ആലുവ താലൂക്കുകളുടെ പരിധിയിലും) വ്യാപിപ്പിക്കണമെന്ന്...

NEWS

കോതമംഗലം: പൂയംകുട്ടി മണികണ്ഠൻ ചാൽ ചപ്പാത്തിലൂടെ നടന്നു വരുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായ മണികണ്ഠൻച്ചാൽ സ്വദേശി ബിജുവിനായി തിരച്ചിൽ മൂന്ന് ദിവസം പിന്നിട്ടു .ഇന്ന് (27/6/25)രാവിലെ 7 മുതൽ എൻ ഡി ആർ എഫിന്റെ...

NEWS

കോതമംഗലം : കേരള സർക്കാരിന്റെ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി കോതമംഗലം കൃഷിഭവന് കീഴിൽ രൂപീകൃതമായിട്ടുള്ള കൃഷി ക്കൂട്ടം ഫെഡറേഷൻ്റെയും, കർഷകസഭ – ഞാറ്റുവേല ചന്തയുടെയും ഉദ്‌ഘാടനം ആൻ്റണി ജോൺ എം എൽ...

NEWS

കോതമംഗലം : “ലഹരി വിമുക്ത നെല്ലിക്കുഴി ” എന്ന മുദ്രാവാക്യത്തിൽ ഊന്നി നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ലഹരി വിമുക്ത ദിനാചരണം സംഘടിപ്പിച്ചു. ജനങ്ങൾക്കിടയിൽ ലഹരിയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ലഹരി വിമുക്ത മനോഭാവം വളർത്തുക,...

NEWS

കോതമംഗലം: മണികണ്ഠന്‍ചാലില്‍ പാലം നിര്‍മിക്കണമെന്ന നാട്ടുകാരുടെയും യുഡിഎഫിന്റെയും വര്‍ഷങ്ങളായുള്ള ആവശ്യത്തെ എംഎല്‍എയും സര്‍ക്കാരും അവഗണിച്ചതിന്റെ ഫലമാണ് ചപ്പാത്തില്‍നിന്ന് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ബിജുവിനെ കാണാതായതെന്ന് യുഡിഎഫ് ജില്ല കണ്‍വീനര്‍ ഷിബു തെക്കുംപുറം. മഴ പെയ്താല്‍...

NEWS

കോതമംഗലം: കനത്ത മഴയെതുടര്‍ന്ന് കുട്ടന്പുഴ പഞ്ചായത്ത് 15-ാം വാര്‍ഡ് നൂറേക്കറില്‍ വീടിന്റെ സംരക്ഷണ ഭിത്തി സമീപവാസികകളുടെ വീടുകള്‍ക്ക് സമീപത്തേക്ക് ഇടിഞ്ഞു വീണു. പയ്യപ്പിള്ളി ചിന്നമ്മ റാഫേലിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് അയല്‍വാസികളായ പാറമേല്‍...

error: Content is protected !!