കോതമംഗലം : ചുരുങ്ങിയ നാളുകള്‍കൊണ്ട് ഇന്ത്യയുടെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയുടെ സിംഹഭാഗവും സ്വന്തമാക്കിയ വാഹന നിര്‍മാതാക്കളാണ് ഒല ഇലക്ട്രിക്ക്. കോതമംഗലത്തും പുതിയ സ്റ്റോറുമായി കടന്നുവന്നിരിക്കുകയാണ് ഒല. ആദ്യമെത്തിയ വാഹനങ്ങള്‍ തുടങ്ങിവെച്ച വിജയം നിലനിര്‍ത്തുന്നതിനായി പുതിയ ബൈക്ക് മോഡലുകള്‍ കൂടി പുറത്തിറക്കിയിരിക്കുകയാണ് ഒല ഇലക്ട്രിക്. മറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളെ അപേക്ഷിച്ച് കുറഞ്ഞ വിലയിൽ കൂടുതൽ റേഞ്ചുമായാണ് ആദ്യം മുതല്‍ തന്നെ ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ എത്തിയിരുന്നത്. ഒലയുടെ ആദ്യ ഇലക്ട്രിക് ബൈക്കുകളും, മൂന്നാം തലമുറ സ്കൂട്ടറുകളും ഒല ഇലക്ട്രിക്കില്‍ നിന്ന് കഴിഞ്ഞ ദിവസം വിപണിയില്‍ എത്തിയിരുന്നു. പ്രാരംഭവില 69,999/- ന് ഒറ്റ ഫുൾ ചാർജ്ജിൽ 95km മുതൽ 320km വരെ സഞ്ചരിക്കാവുന്ന സ്കൂട്ടർ ശ്രേണികളും, 140km മുതൽ 500km വരെ സഞ്ചരിക്കാവുന്ന ബൈക്ക് ശ്രേണികളും ലഭ്യമാണെന്ന് കോതമംഗലം സ്റ്റോറിന്റെ മാനേജർ വ്യക്തമാക്കുന്നു. വിവിധ മോഡലുകൾ നേരിട്ട്കണ്ട് സ്വന്തമാക്കുന്നതിനായി ഒല ഇലക്ട്രിക് സ്റ്റോർ , പ്രവാസി ടവർ,ക്‌ളൗഡ് 9 ഹോട്ടലിന് എതിർവശം, തങ്കളം ബൈപാസ് റോഡിൽ സ്ഥിതി ചെയുന്ന സ്റ്റോർ സന്ദർശിക്കുകയോ , വിശദ വിവരങ്ങൾക്ക് 9633440977 നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.
