CRIME
നൂലേലിയിൽ യുവാവ് ഭാര്യയെ വെട്ടി കൊന്ന ശേഷം തൂങ്ങി മരിച്ചു

കോതമംഗലം : ഒറീസാ സ്വദേശിയായ യുവാവ് ഭാര്യയെ വെട്ടി കൊന്ന ശേഷം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറുപ്പംപടി പോലീസ് സ്റ്റേഷൻ അതിർത്തിയിൽ ഓടക്കലി നൂലേലി പള്ളി പടിക്ക് സമീപം വാടകക്ക് താമസിക്കുന്ന ഒറീസ സ്വദേശി വിഷ്ണു കാരത് പ്രതാൻ ( 26) ആണ് ഭാര്യ സിൽക്കാന പ്രതാൻ (23) നെ വെട്ടി കൊല ചെയ്ത ശേഷം മുറിയിൽ തന്നെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. പ്ലൈവുഡ് തൊഴിലാളികളായ ഇവർ രാവിലെ സമീപത്തെ ടാപ്പിൽ വെള്ളം എടുക്കുന്നതിനായി കാണാത്തതിനെ തുടർന്നാണ് സമീപത്തെമുറിയിൽ താമസിക്കുന്ന അന്യസംസ്ഥാനക്കാരിയായ യുവതി ചെന്ന് നോക്കിയപ്പോൾ വിഷ്ണു തുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഇക്കാര്യം ഉടമയെ അറിയിക്കുകയായിരുന്നു.
പിന്നീട് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് മുറിയിൽ ഭാര്യ വെട്ടേറ്റ് മരിച്ച നിലയിൽ കിടക്കുന്നത് കണ്ടത്. കഴുത്തിനേറ്റ മുറിവാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. ഒരു മാസം മുൻപാണ് ഇവർ ജോലിക്കായി ഇവിടെയെത്തിയത്. കൂടുതൽ വിവരം അറിവായിട്ടില്ല. കുറുപ്പംപടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ച് വരുന്നു.
CRIME
മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ (47), രാജേഷ് പാണ്ഡ്യൻ (26) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്തത്. തമിഴ്നാടിന് പുറത്തുള്ളവർക്ക് വായ്പ നൽകാമെന്ന് പറഞ്ഞ് സമീപിക്കുകയും, കോടികൾ തട്ടിയെടുക്കുകയും ചെയ്യുന്ന മാഫിയാ സംഘത്തിൽ ഉൾപ്പെട്ടവരാണിവർ. മിനിമം നൂറു കോടി രൂപയാണ് സംഘം വായ്പയായി വാഗ്ദാനം ചെയ്യുന്നത്. രണ്ട് ശതമാനം രജിസ്ട്രേഷനും മറ്റുമാണെന്ന് പറഞ്ഞ് ആദ്യം വാങ്ങും. ആധാരം, പ്രോമിസറി നോട്ട്, ചെക്ക് എന്നിവയാണ് രജിസ്ടേഷൻ നടപടികൾക്കായി ആവശ്യപ്പെടുന്നത്. വിശ്വാസ്യത ഉറപ്പുവരുത്താൻ നൂറു കോടി രൂപയുടെ ഡിമാൻറ് ഡ്രാഫ്റ്റ് കാണിക്കുകയും ചെയ്യും. തമിഴ്നാട്ടിലെ രജിസ്ട്രേഷൻ ഓഫീസിലും ഇവർക്ക് ആളുകളുണ്ട്. അവിടെ രജിസ്ട്രേഷൻ നടപടികളുടെ ഭാഗമാണെന്ന് പറഞ്ഞ് ചില പേപ്പറുകളിൽ ഒപ്പിടുവിക്കുകയും, ഡ്രാഫ്റ്റ് കൈമാറി രണ്ട് കോടി രൂപ കൈപ്പറ്റി മുങ്ങുകയുമാണ് ചെയ്യുന്നത്. നടന്നത് തട്ടിപ്പാണെന്ന് തിരിച്ചറിയുമ്പോഴേക്കും സമയം വൈകിയിരിക്കും. തട്ടിപ്പുസംഘത്തിന് കൊടുത്ത രണ്ട് ശതമാനം തുക രേഖാമൂലമുള്ള പണമല്ലാത്തതിനാൽ പലരും പരാതിയുമായി രംഗത്ത് വരാറില്ല. മൂവാറ്റുപുഴ സ്വദേശിയ്ക്ക് അമ്പതു കോടി രൂപയാണ് ആദ്യ ഗഡു വായ്പയായി നൽകാമെന്ന് പറഞ്ഞത്. ഇത്തരത്തിൽ രജിസ്ട്രേഷനുള്ള നടപടിക്രമങ്ങൾക്ക് ഇവർ തിരുനൽവേലിയിലെത്തിയപ്പോൾ തട്ടിപ്പുസംഘം അമ്പതു ലക്ഷത്തിന്‍റെ ഡ്രാഫ്റ്റ് കാണിച്ചു.
മുവാറ്റുപുഴ സ്വദേശിയുടെ കൂടെയുണ്ടായ ചാർട്ടേഡ് അക്കൗണ്ടൻറ് ഈ ഡ്രാഫ്റ്റിൽ സംശയം പ്രകടിപ്പിച്ചപ്പോൾ സംഘം ഇവരെ തട്ടിക്കൊണ്ടുപോയി വീട്ടുകാരിൽ നിന്നും ഒരു കോടി അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം വാങ്ങിയശേഷമാണ് വിട്ടയച്ചത്. പരാതിലഭിച്ചതിനെ തുടർന്ന് ജില്ലാ പോലിസ് മേധാവി വിവേക് കുമാറിന്‍റെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. രണ്ടു പ്രാവശ്യങ്ങളിലായി ദിവസങ്ങളോളം നീണ്ടു നിന്ന ഓപ്പറേഷനിലാണ് ഇവരെ കണ്ടെത്തി പിടികൂടാനായത്. വ്യാപാരികളുടെ വേഷത്തിലും മറ്റും ബൈക്കിലും, സൈക്കിളിലും കറങ്ങി നടന്നാണ് ഓപ്പറേഷൻ നടത്തിയത്. പിടികൂടുന്ന സമയം സംഘത്തിന്‍റെ കൂടെ ആയുധധാരികളായ ബോഡി ഗാർഡുമുണ്ടായിരുന്നു. കേരളത്തിൽ തന്നെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. തട്ടിപ്പ് സംഘത്തിന് പണം കൈമാറാനെത്തുന്നവരുടെ വിവരങ്ങൾ മനസിലാക്കി ഇടക്ക് വച്ച് ഇവരുടെ ആളുകൾ പണം മോഷ്ടിച്ചു കൊണ്ടുപോകാറുമുണ്ട്. പണവുമായെത്തുന്നവർക്ക് ഇവരുടെ പ്രവർത്തികളിൽ സംശയം പ്രകടിപ്പിച്ചാൽ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും. നിരവധി കേസുകളിലെ പ്രതിയാണ് ഇവർ. നിയമ ബിരുദധാരിയാണ് നടേശൻ.
ഡി.വൈ.എസ്.പി വി.രാജീവ്, ഇൻസ്പെക്ടർ ബേസിൽ തോമസ് എസ്.ഐ മാരായ ടി.എം.സൂഫി, സന്തോഷ് ബേബി, രാജേഷ്, എ.എസ്.ഐ ശ്യാംകുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റോണി അഗസ്റ്റിൻ, ജോയി ചെറിയാൻ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
CRIME
മർദനമേറ്റ് വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻറിൽ.

മുവാറ്റുപുഴ : മർദനമേറ്റ് വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻറിൽ. മുവാറ്റുപുഴ മുടവൂർ തുരിശ്കോളനിക്ക് സമീപം ആനകുത്തിയിൽ ഭാസ്കരൻ (80) ആണ് വളർത്ത് മകന്‍റെ മർദനത്തെ തുടർന്ന് മരിച്ചത്. കേസ് രജിസ്റ്റർ ചെയ്ത ഉടനെ ഭാസ്കരന്‍റെ വളർത്തുമകനായ ബിനോയി (35) യെ മുവാറ്റുപുഴ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എൻ.രാജേഷിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ വെച്ച് വാക്കുതർക്കത്തിനിടെ ബിനോയ് ഭാസ്കരനെ മർദിച്ചിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ ഭാസ്കരന്‍റെ വാരിയെല്ലുകൾ തകർന്നതായും തലക്ക് ക്ഷതം സംഭവിച്ചതായും കണ്ടെത്തിയിരുന്നു. മരണപെട്ട ഭാസ്കരന്‍റെ രണ്ടാമത്തെ ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകൻ ആണ് ബിനോയ്. സംഭവസമയത്ത് ഭാസ്കനും ഭാര്യയും ബിനോയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ബഹളം കേട്ട് ഓടികൂടിയ നാട്ടുകാർ ആണ് ഭാസ്കരനെ ആശുപത്രിയിൽ എത്തിച്ചത്. പ്രതിയായ ബിനോയ്‌ക്ക് എതിരെ മുവാറ്റുപുഴ സ്റ്റേഷനിൽ കഞ്ചാവ്, ലഹരി മരുന്ന് കേസുകൾ നിലവിൽ ഉണ്ട്. അടുത്തിടെ ഗർഭിണിയെ വാഹനം ഇടിച്ച ശേഷം നിർത്താതെ ഓടിച്ചുപോയ കേസിലും ബിനോയ് പ്രതി ആയിരുന്നു.
പ്രതിയെ പിടികൂടിയ അന്വേഷണസംഘത്തിൽ എസ്ഐമാരായ മാഹിൻ സലിം, കെ.കെ.രാജേഷ്, ദിലീപ്കുമാർ, അസിസ്റ്റൻറ് സബ് ഇൻസ്‌പെക്ടർ പി.സി.ജയകുമാർ സീനിയർ സി പി ഓമാരായ ഷിഹാബ്, ബിബിൽ മോഹൻ എന്നിവർ ഉണ്ടായിരുന്നു.
CRIME
നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

മുവാറ്റുപുഴ : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഐരാപുരം കുഴൂർ കുന്നുകുരുടി ഭാഗത്ത് പാറത്തട്ടയിൽ വീട്ടിൽ മനു (23) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുന്നത്തുനാട്, കുറുപ്പംപടി, മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ പരിധികളിൽ മയക്കുമരുന്ന്, മോഷണം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ ജനുവരി,ഫെബ്രുവരി മാസങ്ങളിൽ മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത 5 മോഷണ കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്.
കുന്നത്ത് നാട് എസ്.ഐ എ.എൽ അഭിലാഷ്, എസ്.സി പി.ഒ വർഗീസ് ടി. വേണാട്ട്, സി.പി. ഒമാരായ ജോബി ചാക്കോ , അൻവർ ,ശ്രീജിത്ത് തുടങ്ങിയവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി 78 പേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. 53 പേരെ നാട് കടത്തി. നിരന്തര കുറ്റവാളികൾക്കെതിരെ വരും ദിവസങ്ങളിൽ കാപ്പ ഉൾപ്പടെയുള്ള കൂടുതൽ നിയമനടപടികൾ ഉണ്ടാവുമെന്ന് എസ്.പി വിവേക് കുമാർ പറഞ്ഞു.
-
ACCIDENT1 week ago
ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു.
-
AGRICULTURE6 days ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
CRIME4 days ago
മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ.
-
NEWS6 days ago
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി
-
NEWS7 days ago
ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പൊളിച്ച് നീക്കി യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുക: എച്ച്.എം.എസ്
-
NEWS1 week ago
ഫാം പ്ലാൻ പദ്ധതി പ്രകാരം പ്രീമിയം ഔട്ട് ലെറ്റ് പ്രവർത്തനമാരംഭിച്ചു
-
CRIME1 week ago
ഏഴു കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പോലീസ് പിടിയിൽ
-
NEWS3 days ago
ഹൈമാസ്റ്റ് ലൈറ്റിനായി പൂവിതറി ചന്ദനത്തിരി കത്തിച്ച് കോട്ടപ്പടിക്കാർ