Connect with us

Hi, what are you looking for?

NEWS

വർഗ്ഗീയ ഫാസിസത്തെ നേരിടാൻ പുത്തൻ സമരരൂപങ്ങൾ സൃഷ്ടിയ്ക്കാനുള്ള ചരിത്രപരമായ ദൗത്യം ജനാധിപത്യവാദികൾക്ക് ഉണ്ടെന്ന് കെ.ഇ.എൻ.കുഞ്ഞഹമ്മദ്.

കോതമംഗലം : പുരോഗമന കലാസാഹിത്യസംഘം നേതാവായിരുന്ന അന്തരിച്ച പി.എൻ.ശിവശങ്കരന്റെ കവിതയുടെ സമാഹാരമായ ‘നോട്ട് ബുക്ക് ‘ പ്രകാശന കർമ്മം കോതമംഗലം ടൗൺ യു.പി.സ്ക്കൂൾ അങ്കണത്തിൽ നടന്നു. എഴുത്തുകാരനും ചിന്തകനുമായ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി കെ.ഇ.എൻ.കുഞ്ഞഹമ്മദ് പുസ്തക പ്രകാശനം നിർവ്വഹിച്ചു. പി.എൻ.ശിവശങ്കരന്റെപത്നി ശാന്ത ശിവശങ്കരൻ കെ.ഇ.എന്നിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി. മരിച്ചു പോയവരെ അനുസ്മരിക്കുകയും അവർക്കുള്ള സ്മാരക ഗ്രന്ഥങ്ങൾ രൂപപ്പെടുകയും ചെയ്യുന്നത് അവരെക്കുറിച്ചുള്ള ഓർമ്മകളുടെ ആഘോഷ മാണെന്ന് കെ.ഇ.എൻ. പറഞ്ഞു. സ്മൃതിനാശമാണ് മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം. ആ അർത്ഥത്തിൽ മറവികൾ ബാധിക്കാതെയിരിക്കുകയും ഗാന്ധി വധത്തിന്റെ ക്രൂര യാഥാർത്ഥ്യമടക്കം ഓർമ്മിച്ചു കൊണ്ട് ആ പൈശാചികതയ്ക്ക് കാരണക്കാരായ ഇന്ത്യൻ വർഗ്ഗീയ ഫാസിസ്റ്റുകളെ ചെറുത്തു തോൽപ്പിക്കാൻ കൈമെയ് മറന്ന് രംഗത്തിറങ്ങുകയെന്നത് രാജ്യത്തെ ജനാധിപത്യവാദികളുടെ ചരിത്ര ദൗത്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഗാന്ധിജി ഒരു പിടി ഉപ്പു കുറുക്കി ബ്രിട്ടീഷ് സാമ്രാജ്യത്വ വിറപ്പിച്ചത് പോലെ ഓരോ നാട്ടിലെയുംഎല്ലാ മനുഷ്യ സ്നേഹികളും ഒത്തുകൂടി മാലിന്യങ്ങൾ കൂട്ടിയിട്ട് തീക്കുണ്ഡം തീർത്ത് പ്രതിഷേധ ജ്വാലയാക്കി അതിൽ നെറികെട്ട പൗരത്വ ഭേദഗതി ബിൽ ഇട്ട് ചുട്ടെരിച്ച ശേഷം അതിൽ നിന്നുള്ള ചാരമെടുത്ത് ഓരോ പ്രതിഷേധക്കാരനും പാർസലുകളാക്കി നികൃഷ്ട മലീമസ മനുഷ്യ ജന്മങ്ങളായ നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും യോഗി ആദിത്യനാഥിനും അവരുടെ ഔദ്യോഗിക വിലാസങ്ങളിൽ അയച്ചുകൊടുത്ത് പൊറുതിമുട്ടിയ്ക്കുന്ന പുതിയ സമര രൂപങ്ങൾ സൃഷ്ടിക്കണമെന്ന് കെ.ഇ.എൻ.ആഹ്വാനം ചെയ്തു. പുസ്തക പ്രകാശനത്തോ ടനുബന്ധിച്ച് നടന്ന കോതമംഗലത്തെ എഴുത്തുകാരുടെ
അനുഭവ അവതരണ സായാഹ്നം ആൻറണി ജോൺ MLA ഉൽഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ആർ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.

പുരോഗമന കലാസാഹിത്യ സംഘം മേഖലാ പ്രസിഡന്റ് കെ.എ.ജോയിസ്വാഗതമാശംസിച്ച ചടങ്ങിൽ എൻ.ആർ.രാജേഷ് പുസ്തക പരിചയം നടത്തി. പുരോഗമന കലാസാഹിത്യസംഘം  ജില്ലാ സെക്രട്ടറി  ജോഷി ഡോൺ ബോസ്കോ, കവി ജയകുമാർ ചെങ്ങമനാട്, കെ.എ.നൗഷാദ്, കെ.എം. പരീത്, ബാബു ഇരുമല, പി.എം.മുഹമ്മദാലി, സി.പി.എസ്.ബാലൻ, കെ.ഒ.കുര്യാക്കോസ്, കെ.ബി.ചന്ദ്രശേഖരൻ, മുരളീധരൻ പുന്നേക്കാട്, സി.പി.മുഹമ്മദ്, സലാം കവാട്ട്, കെ.പി.മോഹനൻ, കെ.കെ.സുരേഷ്,  പി.എം. പരീത്, പീറ്റർ പാലക്കുഴി, വേണുഗോപാൽ കല്ലറയ്ക്കൽ, നജീബ് വെണ്ടു വഴി, രാജൻ സൈനുദ്ദീൻ, കസ്തൂരി മാധവൻ, ജോസഫ് ഓടയക്കാലി, എൻ.സി.ഓമന, ജസിൽ തോട്ടത്തിക്കളം,  ഡോ. വിനോദ് കുമാർ ജേക്കബ് എന്നിവർ സംസാരിച്ചു. സമാപന പരിപാടിയായി വൽസലമുരളീധരൻ നയിച്ച നാടൻപാട്ടവതരണവും നടന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like