Connect with us

Hi, what are you looking for?

NEWS

പച്ചക്കറിക്കടയുടെ മറവിൽ കഞ്ചാവ് വിൽപ്പന, ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

പെരുമ്പാവൂർ: തണ്ടേക്കാട് പച്ചക്കറിക്കടയുടെ മറവിൽ കഞ്ചാവ് വിൽപ്പന, ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് ഡൊംകാൽ സ്വദേശി ശറഫുൽ ഇസ്ലാം ഷേഖ് (42)നെയാണ് പെരുമ്പാവൂർ എ എസ് പി യുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. ഇയാളിൽ നിന്ന് മൂന്ന് കിലോയോളം കഞ്ചാവ് കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്ന് കുറച്ചു നാളുകളായി പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു . ബംഗാളിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിച്ച് പ്രത്യേകം പൊതികളാക്കി വിൽപ്പന നടത്തിവരികയായിരുന്നു.

ബംഗാളിൽ നിന്ന് കിലോയ്ക്ക് ഒമ്പതിനായിരം രൂപയ്ക്ക് വാങ്ങി ഇവിടെ മുപ്പതിനായിരം രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. പോലീസ് ‘ആവശ്യക്കാരൻ ‘എന്ന നിലയ്ക്കാണ് സമീപിച്ചത്. ഇയാളിൽ നിന്ന് കഞ്ചാവ് തൂക്കാൻ ഉപയോഗിച്ച ത്രാസും വിൽപ്പന നടത്തിക്കിട്ടിയ 36500 രൂപയോളം പോലീസ് കണ്ടെടുത്തു. കഞ്ചാവ് വാങ്ങിയിരുന്നവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.എ.എസ്.പി മോഹിത് രാവത്ത്, ഇൻസ്പെക്ടർ എം.കെ.രാജേഷ്,സബ് ഇൻസ്പെക്ടർ റിൻസ് എം തോമസ്, എ.എസ് .ഐമാരായ ഷിബു മാത്യു, പി.എ അബ്ദുൾ മനാഫ്, സീനിയർ സി.പി.ഒ മാരായ
മനോജ് കുമാർ, കെ.എ അഫ്സൽ, ബെന്നി ഐസക് , എ.ടി ജിൻസ്  സന്ധ്യ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!