Connect with us

Hi, what are you looking for?

CRIME

81 കുപ്പി ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ ക്ലീന്‍ പെരുമ്പാവൂര്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ 81 കുപ്പി ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ആസാം നാഗോണ്‍ ദുപ്പാഗുരി പത്താര്‍ സ്വദേശി അത്താബുര്‍ റഹ്‌മാന്‍ (28) നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കുറുപ്പംപടി പോലീസും ചേര്‍ന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പുല്ലുവഴിയില്‍ ഇയാള്‍ വാടയ്ക്ക് താമസിക്കുന്ന മുറിയില്‍ നിന്നുമാണ് ഹെറോയിന്‍ കണ്ടെത്തിയത്. ആവശ്യക്കാരെന്ന രീതിയിലാണ് പോലീസ് ഇയാളെ സമീപിച്ചത്.

ഒരു കുപ്പിക്ക് ആയിരം രൂപയാണ് പറഞ്ഞത്. വീര്യം കൂടിയ സാധനമാണെന്നും ആസാമില്‍ നിന്നാണ് കൊണ്ടുവന്നതെന്നും പറഞ്ഞു. പോലീസാണെന്ന് മനസിലായപ്പോള്‍ പ്രതി ആക്രമിച്ച് രക്ഷപ്പെടാനും ശ്രമിച്ചു. അതിഥിത്തൊഴിലാളികള്‍ക്കും തദ്ദേശീയര്‍ക്കുമാണ് പ്രതി വില്‍പ്പന നടത്തിയിരുന്നത്. ഇടനിലക്കാര്‍ വഴിയും കച്ചവടമുണ്ട്. ഉപയോഗിച്ചവരും ഇടനിലക്കാരും പോലീസിന്റെ നിരീക്ഷണത്തിലാണ്. ഹോട്ടല്‍ തൊഴിലാളിയെന്ന വ്യാജേനയാണ് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്. ഓപ്പറേഷന്‍ ക്ലീന്‍ പെരുമ്പാവൂരിന്റെ ഭാഗമായി 300ഓളം കുപ്പി ഹെറോയിനും, ലക്ഷങ്ങള്‍ വില വരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളും, കഞ്ചാവും, എംഡിഎം.എയും പിടികൂടി. എഎസ്പി മോഹിത് രാവത്ത്, ഇന്‍സ്‌പെക്ടര്‍ ഹണി കെ. ദാസ്, എഎസ്‌ഐ പി.എ അബ്ദുല്‍ മനാഫ് സീനിയര്‍ സിപിഒ മാരായ ടി.എന്‍. മനോജ് കുമാര്‍, ടി.എ. അഫ്‌സല്‍, ബെന്നി ഐസക് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

You May Also Like

NEWS

കോതമംഗലം:കോതമംഗലം മണ്ഡലത്തിൽ പട്ടികജാതി/വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 64 പേർക്കായി 18 ലക്ഷത്തി തൊണ്ണൂറായിരം രൂപയുടെ ചികിത്സാ ധനസഹായം അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ചികിത്സ ധന...

NEWS

വടാട്ടുപാറയിൽ വന്യമുഗ ആക്രമണത്തിൽ പശു നഷ്ടപ്പെട്ട ക്ഷീര കർഷകന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആം ആദ്മി പാർട്ടി കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഈ കർക്ഷകന് അടിയന്തരമായി ന്യായമായ നഷ്ട പരിഹാരം...

NEWS

കാലടി :കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ ജെ യു) കാലടി മേഖലാ സമ്മേളനം നടത്തി. ലക്ഷ്മി ഭവൻ ഹാളിൽ നടന്ന സമ്മേളനം ദീപിക കാലടി ലേഖകനും കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമായ ഷൈജൻ...

NEWS

കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീറിങ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ സ്കോളർഷിപ്പോടുകൂടിയ പഠനത്തിനായി അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് രംഗത്തെ വിവിധ കമ്പനികൾ സ്പോൺസർ ചെയ്യുന്ന 10 സീറ്റുകളിലേക്ക് ആണ് അപേക്ഷ...