Connect with us

Hi, what are you looking for?

NEWS

ഒൻപത് വയസ്സുകാരൻ കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നാലരകിലോമീറ്റർ നീന്തി കടക്കുന്നു

കോതമംഗലം: താലൂക്കിലെ മാതിരപ്പിള്ളി കരയിൽ രോഹിത് ഭവൻ വീട്ടിൽ രോഹിത് പ്രകാശിൻ്റേയും
ആതിരയുടേയും മകനും കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്ക്കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയുമായ ആരൺ ആർ. പ്രകാശ് ആണ് ഈ വരുന്ന മെയ് 4-ാം തീയതി ശനിയാഴ്ച്‌ച രാവിലെ 8 മണിക്ക് ആലപ്പുഴ ജില്ലയിലെ തവണക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള നാലരകിലോമീറ്റർ കൈകാലുകൾ ബന്ധിച്ച് നീന്തി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡ് കൈവരിക്കുന്നത്.

ഇരുകൈകാലുകളും ബന്ധിച്ച് നീന്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ആൺകുട്ടിയാണ് ആരൺ ആർ. പ്രകാശ്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബിലെ പരിശീല കൻ ബിജു തങ്കപ്പനാണ് അഭിനവിന് നീന്തൽ പരിശീലനം നൽകുന്നത്. ഡോൾഫിൻ അക്വാട്ടിക് ക്ലബിൻ്റെ 17-ാമത്തെ റെക്കോഡ് ആണിതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നീന്തൽ
പരിശീലകൻ : ബിജു തങ്കപ്പൻ ,ക്ലബ്ബ്
സെക്രട്ടറി അൻസൽ എം.പി. ,
രോഹിത് പ്രകാശ്
സുജിത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...