കോതമംഗലം : വ്രതശുദ്ധിയുടെ വലിയനോമ്പുകാലത്ത് കോതമംഗലത്ത് നിന്നും ഒരു പുതിയ മലയാളം ക്രിസ്‌തീയ ഭക്തിഗാനം “കാരുണ്യനാഥൻ” റിലീസ് ചെയ്തു. പ്രീതു എൽദോസ് പുൽപറമ്പിൽ വരികളും, ഫാ.എൽദോസ് പോൾ പുൽപറമ്പിൽ സംഗീതവും ആലാപനവും നിർവഹിച്ച ഈ ഗാനത്തിന്റെ ഓർക്കസ്ട്ര കോതമംഗലത്തെ പ്രശസ്‌ത കീബോർഡിസ്റ് ഷിബു വാരപ്പെട്ടിയും, ശബ്ദമിശ്രണം അരുൺ കുമാരനുമാണ്. വിനു കെ തുടിയൻ ക്യാമറയും വീഡിയോ എഡിറ്റിംഗ് ലിയോ സാബുവും നിർവഹിച്ചു.
