കോതമംഗലം: ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ അവർകളുടെ നിർദ്ദേശപ്രകാരം കോതമംഗലം മുനിസിപ്പാലിറ്റിയുടെയും, മോട്ടോർ വാഹന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ പൊതുജനങ്ങൾക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിനായി എല്ലാ ഗ്രാമങ്ങളിലേക്കും പുതിയ ബസ് റൂട്ടുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെടുത്തി ഒരു ജനകീയ സദസ്സ് 22-08-2024 ( വ്യാഴാഴ്ച ) ഉച്ചയ്ക്ക് ശേഷം 03.00 മണിക്ക് കോതമംഗലം ഹൈറേഞ്ച് ബസ് സ്റ്റാൻഡിന് സമീപമുള്ള മിനി സിവിൽ സ്റ്റേഷൻ താലൂക്ക് കോൺഫറൻസ് ഹാളിൽ വച്ച് ബഹുമാനപ്പെട്ട കോതമംഗലം എം എൽ എ . ആൻ്റണി ജോൺ അവർകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. കോതമംഗലം മുൻസിപ്പൽ ചെയർമാൻ ടോമി ഏബ്രഹാം (കെ കെ ടോമി ) മുൻസിപ്പൽ കൗൺസിലർമാർ, കോതമംഗലം താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ പ്രസിഡണ്ടുമാർ അടക്കമുള്ള വിവിധ ജനപ്രതിനിധികൾ, കോതമംഗലം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ , സബ് ഇൻസ്പെക്ടർ (ട്രാഫിക്), മുവാറ്റുപുഴ ആർ ടി ഓ. സുരേഷ് കുമാർ. കെ. കെ , കോതമംഗലം ജോയിന്റ് ആർ ടി ഓ. ശ്രീ. സലിം വിജയകുമാർ, കോതമംഗലം തഹസിൽദാർ ഉൾപ്പെടെയുള്ള റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, പി ഡബ്ല്യൂ. ഡി, നാഷണൽ ഹൈവേ പ്രതിനിധികൾ, കോതമംഗലം താലൂക്ക് പരിധിയിലുള്ള റെസിഡന്റ്‌സ് അസോസിയേഷനുകൾ, ബസ് ഉടമകൾ , മോട്ടോർ വാഹന തൊഴിലാളി സംഘടനാ നേതാക്കൾ, മറ്റു രാഷ്ട്രീയ, സാംസ്‌കാരിക പ്രാദേശീക നേതാക്കളെല്ലാം പങ്കെടുക്കുന്നു.
കോതമംഗലം താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ KSRTC സർവീസുകൾ ഇല്ലാത്ത റൂട്ടുകളിൽ പുതിയ ബസ് പെർമിറ്റുകൾ അനുവദിക്കുന്നതിനായുള്ള പ്രൊപ്പോസലുകൾ സമർപ്പിക്കാനുള്ള അവസരമാണ് ഉള്ളത്. പൊതുഗതാഗതവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും ചർച്ച ചെയ്യപ്പെടുന്നു. ആയതിനാൽ പ്രസ്‌തുത പരിപാടിയിലേക്ക് കോതമംഗലം താലൂക്കിലെ എല്ലാവരെയും സാദരം ക്ഷണിക്കുന്നു.