കോതമംഗലം : ബി .ജെ.പി. കോതമംഗലം മണ്ഡലം പ്രസിഡൻ്റായി നിയുക്തയായ സിന്ധു പ്രവീൺ ചുമതലയേറ്റു. ബിജെപി മണ്ഡലം ഓഫീസിൽ നടന്ന ചടങ്ങിൽ മുൻ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാങ്ങോട് ‘ രേഖകൾ സിന്ധു പ്രവീണിനു കൈമാറി
ചടങ്ങിൽ ബി.ജെ.പി. സംസ്ഥാന കമ്മറ്റി അംഗം പി.പി. സജീവ്, മണ്ഡലം ജനറൽ സെക്രട്ടറി ഇ.കെ. അജിത് കുമാർ, മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ പി.ആർ. ഉണ്ണികൃഷ്ണൻ, എ.എൻ. രാമചന്ദ്രൻ,ശോഭാ രാധാകൃഷ്ണൻ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ അമ്പോലി ,സത്യൻ പി.കെ, റ്റി.എസ്. സുനീഷ് , ഗീതു മോഹൻ,മണ്ഡലം ട്രഷറാർ ഗ്രേസി ഷാജു. കർഷക മോർച്ച മണ്ഡലം പ്രസിഡൻ്റ് എം.എ. സുരേന്ദ്രൻ ന്യൂന പക്ഷ മോർച്ച മണ്ഡലം പ്രസിഡൻ്റ് പയസ് ഒലിയ പുറം, എസ് സി മോർച്ച മണ്ഡലം പ്രസിഡൻ്റ് റ്റി.വി. ശിവൻ ന്യൂനപക്ഷ മോർച്ച ജില്ലാ കമ്മറ്റി അംഗം വി.പി. എൽദോസ് ,ബി.ജെ.പി. ജില്ലാ കമ്മറ്റി അംഗം കെ.പി. മാത്തുക്കുട്ടി’,തുടങ്ങി മോർച്ചകളുടെ ജനറൽ സെക്രട്ടറിമാർ. പഞ്ചായത്ത് / ഏരിയാ ജനറൽ സെക്രട്ടറി പ്രസിഡൻ്റുമാർ പങ്കെടുത്തു.
