Connect with us

Hi, what are you looking for?

NEWS

നേര്യമംഗലം വില്ലാഞ്ചിറയില്‍ അപകടകരമായ സാഹചര്യത്തിൽ നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കാൻ ആരംഭിച്ചു

കോതമംഗലം: വില്ലാഞ്ചിറ അപകടത്തെ തുടർന്ന് നേര്യമംഗലം വില്ലാഞ്ചിറയില്‍ ഇനിയും അപകടകരമായ സാഹചര്യത്തിൽ നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കാൻ ആരംഭിച്ചു. തിങ്കളാഴ്ച ഉണ്ടായ കാറ്റിലും മഴയിലും രണ്ട് മരങ്ങള്‍ റോഡിലേക്ക് വീണിരുന്നു.ഇതില്‍ ഒരെണ്ണമാണ് കാറിനും ബസിനും മുകളില്‍ വീണത്.കാര്‍ യാത്രക്കാരിലൊരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും മൂന്ന് പേര്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ആദ്യത്തെ മരംവീണതിനേതുടര്‍ന്നുണ്ടായ ബ്ലോക്കില്‍പ്പെട്ട് കിടക്കുകയാരുന്ന വാഹനങ്ങള്‍ക്കുമീതെയാണ് ചരിവില്‍നിന്നിരുന്ന പടുകൂറ്റന്‍മരം കടപുഴകിവീണ് അപകടമുണ്ടായത്.വില്ലാഞ്ചിറ ഭാഗത്ത് റോഡരുകിലെ പല മരങ്ങളും അപകടഭീക്ഷണി ഉയര്‍ത്തുന്നതാണെന്ന് നേരത്തെതന്നെ വനംവകുപ്പിന്റെ ശ്രദ്ധയിലുള്ളതാണ്.ഇവ മുറിച്ചുമാറ്റാന്‍ നടപടിയെടുക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്നും അപകടത്തിന്റെ ഉത്തരവാദിത്വം വനംവകുപ്പിനാണെന്നും ആരോപണവും ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ്
അപകടഭീക്ഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റുവാൻ ആരംഭിച്ചിട്ടുള്ളത്. ഇന്നലെ (ചൊവ്വാഴ്ച) രാവിലെ മുതല്‍ പഞ്ചായത്തിന്റേയും വനംവകുപ്പിന്റേയും നേതൃത്വത്തിലാണ് മരങ്ങള്‍ മുറിക്കുന്നത്.മഴക്കാലം മുന്നില്‍കണ്ട് അപകടസാധ്യതയുള്ള പതിനഞ്ചോളം മരങ്ങള്‍ നേരത്തതന്നെ മുറിച്ചുമാറ്റിയിരുന്നെന്ന് ഇഞ്ചത്തൊട്ടി ഡപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ചര്‍ ജി.ജി.സുരേഷ് പറഞ്ഞു.മണ്ണിടിച്ചില്‍ സാധ്യതയുളള ഭൂപ്രകൃതിയാണ് ഈ ഭാഗത്തുള്ളത്.അതുകൊണ്ടാണ് മരങ്ങള്‍ കടപുഴകി വീഴുന്നതെന്നും അദേഹം പറഞ്ഞു.പ്രതീകൂല കാലാവസ്ഥയുള്ളപ്പോള്‍ ഈ ഭാഗത്തുകൂടിയുള്ള അനാവശ്യയാത്രകള്‍ ഒഴിവാക്കുന്നത് നല്ലതാണെന്നും ചൂണ്ടികാട്ടി.അപകടഭീക്ഷണി ഉയര്‍ത്തുന്ന എല്ലാമരങ്ങളും ഇപ്പോള്‍ മുറിക്കുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.വട്ട ഉള്‍പ്പടെയുള്ള മരങ്ങളാണ് ആദ്യഘട്ടത്തില്‍ മുറിക്കുന്നത്.
അപകടമുണ്ടാക്കാന്‍ സാധ്യതയുള്ള എല്ലാ മരങ്ങളും മുറിച്ചുനീക്കണമന്നാണ് നാട്ടുകാരുടെ ആവശ്യം.

You May Also Like

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ സാംഖ്യ ശാസ്ത്ര വകുപ്പുകളുടെ കൂട്ടായ്മയായ “സാംഖ്യയാൻ(sankhyayaan)” ൻ്റെ ആഭിമുഖ്യത്തിൽ, ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാചരണത്തിൻ്റെ ഭാഗമായി സ്റ്റാറ്റ്ക്വെസ്റ്റ്-2024 ഓൾ കേരള ഇൻ്റർ-സ്‌കൂൾ ക്വിസ് മത്സരം നടത്തി. കേരളത്തിലെ...

NEWS

കല്ലൂർക്കാട്: കനത്ത മഴയിലും കാറ്റിലും മേഖലയിൽ നാശനഷ്ടം. നാഗപ്പുഴ പത്തകുത്തി ഭാഗത്താണ് അതിശക്തമായ കാറ്റിലും മഴയിലും കൃഷി നാശമുണ്ടായത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് മഴയ്ക്കൊപ്പം കാറ്റുമുണ്ടായത്. നിരവധി വീടുകളുടെ മുകളിൽ മരം വീണു....

NEWS

കോതമംഗലം: കവളങ്ങാട് മൗണ്ട് കാർമ്മൽ പള്ളിയിൽ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കർമ്മലമാതാവിൻ്റെ തിരുനാളിന് ഇടവക വികാരി ഫാ. പയസ് കുടകശ്ശേരി കൊടിയേറ്റി. ഇന്നു മുതൽ 19 വരെ ദിവസവും വൈകുന്നേരം 5 ന്...

NEWS

കോതമംഗലം: മഞ്ഞപ്പിത്തം ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രതിരോധ ശക്തി വർദ്ധിപ്പിച്ച് ജനങ്ങളുടെ ആരോഗ്യം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ എൻ്റെ നാട് ജനകീയ കൂട്ടായ്മ പെയിൻ ആൻ്റ് പാലിയേറ്റീവ്...