നേര്യമംഗലം : സർക്കാർ ഉദ്യോഗങ്ങളിൽ പട്ടിക വിഭാഗങ്ങൾക്കുള്ള അടിസ്ഥാനകുറവ്
പരിഹരിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന സ്പെഷ്യൽ റിക്രൂട്ട് മെന്റ് ബി സെൽ നിർത്തലാക്കിയ സർക്കാർ നടപടി അടിയന്തിരമായി പിൻവലിക്കണമെന്ന് കേരള വേലൻമഹാസഭ ഇടുക്കിമേഖലയൂണിയൻ ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.സർക്കാർ സർവ്വീസുകളിലെ എസ്.സി/എസ്.എസ്ടി കുറവ്കൃത്യമായി നികത്താൻവർഷങ്ങളായി യാതൊരുനടപടിയും സ്വീകരിച്ചിട്ടില്ല എന്നു മാത്രമല്ല ബി സെല്ലിൻ്റെ പ്രവർത്തനം നിർത്തലാക്കിയതോടെ ആയിരക്കണക്കിന് തൊഴിൽ അവസരങ്ങൾനഷ്ടമായെന്നും സമ്മേളനം വിലയിരുത്തി. ഇതിനെതിരെ കേരള വേലൻ മഹാസഭ സമാന സംഘടനകളെ അണി നിരത്തി സമരപരിപാടികൾക്ക് നേതൃത്വംനൽകുന്നതിനും തീരുമാനിച്ചു.
നേര്യമംഗലംകമ്മ്യൂണിറ്റിഹാളിൽനടന്നപ്രതിനിധി സമ്മേളനം സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സജി തായ്മംഗലം ഉത്ഘാടനം ചെയ്തു. ഇടുക്കി മേഖല യൂണിയൻ പ്രസിഡന്റ് സി.കെ.രാജൻ
അദ്ധ്യക്ഷത വഹിച്ചു. കവളങ്ങാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസിയ ബിജുപൊതുസമ്മേളനം ഉത്ഘാടനം ചെയ്തു. ക്ഷേമകാര്യസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൗമ്യ ശശി, സംസ്ഥാന കമ്മിറ്റി അംഗംപി.കെ.ശിവൻകുട്ടിഎന്നിവർമുഖ്യപ്രഭാഷണംനടത്തി.
എ.ആർ.രാജേഷ് കുമാർ,മഹിളാഫെഡറഷൻ സംസ്ഥാന സെക്രട്ടറി ശിവമണി സജീവ്,എ.ജി.സന്തോഷ്‌കുമാർ,വി.കെ.സുനിൽകുമാർശാഖഭാരവാഹികളായ പി.കെ.ശശി, ഷാജി പുത്തൻ പുരക്കൽ, എംകെ നാരായണൻ,സജീന ബിജു,ശ്രീജിത്ത് തുടങ്ങിയവർസംസാരിച്ചു.യൂണിയൻസെക്രട്ടറി ബിജുകാനത്തിൽ, പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. പി.എൻ.തങ്കപ്പൻ നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളായി സി.കെ. രാജൻ (പ്രസിഡന്റ് ), രാജി രതീഷ് (വൈസ് പ്രസിഡന്റ് ), ബിജു കാനത്തിൽ(സെക്രട്ടറി ), അനൂപ്കുമാർ(ജോ.സെക്രട്ടറി ), രാജേഷ് കട്ടപ്പന (ട്രഷറർ ), എന്നിവരെതെരഞ്ഞെടുത്തു.