Connect with us

Hi, what are you looking for?

NEWS

നേര്യമംഗലം പി ഡബ്ല്യൂ ഡി എഞ്ചിനീയേഴ്സ് ട്രെയിനിങ്ങ് സെൻ്ററിലെ റസ്റ്റ് ഹൗസ് ഉദ്ഘാടനം ഫെബ്രുവരി 15 ന് മന്ത്രി ജി സുധാകരൻ നിർവ്വഹിക്കും : ആൻ്റണി ജോൺ എം എൽ എ.

കോതമംഗലം: നേര്യമംഗലത്ത് പണികഴിപ്പിച്ചിട്ടുള്ള പി ഡബ്ല്യൂ ഡി എഞ്ചിനീയർമാർക്ക് വേണ്ടിയുള്ള പരിശീലന കേന്ദ്രത്തിൻ്റെ മൂന്നാം ഘട്ട പ്രവർത്തികളുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിന്റെ ഉദ്ഘാടനം 15-02-2021 തിങ്കളാഴ്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർവ്വഹിക്കുമെന്ന് ആൻ്റണി ജോൺ എം എൽ എ അറിയിച്ചു.നേര്യമംഗലത്ത് പെരിയാറിനോട് ചേർന്ന് പൊതുമരാമത്ത് വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള ആറ് ഏക്കർ സ്ഥലത്ത് പണികഴിപ്പിച്ചിട്ടുള്ള പി ഡബ്ല്യൂ ഡി എഞ്ചിനീയർമാർക്കുള്ള പരിശീലന കേന്ദ്രത്തിനോട് ചേർന്ന് രണ്ട് ഘട്ടമായിട്ടാണ് റസ്റ്റ് ഹൗസിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്.

45 വിശ്രമ മുറികളും 3 സ്യൂട്ട് മുറികളും ഉൾപ്പെടെ 4 നിലകളിലായി 3517 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ ആണ് റസ്റ്റ് ഹൗസ് നിർമ്മാണം പൂർത്തീയാക്കിയത്.ആദ്യ ഘട്ട നിർമ്മാണത്തിന് 10 കോടി രൂപയും, രണ്ടാം ഘട്ട നിർമ്മാണത്തിനായി 4.34 കോടി രൂപയും അനുവദിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. കേരളത്തിൻ്റെ പ്രകൃതി ഭംഗിയുടെ മനോഹാരിതയിലേക്ക് മിഴി തുറക്കുന്ന പുതിയ വിശ്രമ കേന്ദ്രം പൊതുമരാമത്ത് വകുപ്പിന് വലിയ മുതൽകൂട്ടാകുമെന്നും,റസ്റ്റ് ഹൗസ് 15-02-2021 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നാടിനു സമർപ്പിക്കുമെന്നും
എം എൽ എ അറിയിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം :കാരക്കുന്നം വി. മർത്തമറിയം യാക്കോബായ കത്തീഡ്രലിന്റെ 725-ാംശിലാസ്ഥാപനവും കുടുംബയൂണിറ്റുകളുടെ സംയുക്ത വാർഷികവും നടന്നു. അഭി.ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാ പ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു. വികാരി റവ ഫാ ബേസിൽ എൻ...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായ കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി ഭാഗത്തുള്ള വെളിയത്ത് പറമ്പ്, കൊച്ചു ക്ണാച്ചേരി, ആനന്ദൻ കുടി എന്നീ ഭാഗങ്ങളിലായി 8 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന ആനകിടങ്ങിന്റെ നിർമ്മാണ...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായ കോട്ടപ്പടി-പിണ്ടിമന പഞ്ചായത്തുകളിൽ 3.25 കോടി രൂപ ചിലവഴിച്ച് 30 കിലോമീറ്റർ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം...

NEWS

കോതമംഗലം – ഉത്തർപ്രദേശിൽ മൈഗ്രേഷനിൽ പങ്കെടുക്കാൻ പോയ നേര്യമംഗലം നവോദയ സ്കൂളിലെ വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി. ഉത്തർപ്രദേശിലെ ബലിയ നവോദയ സ്കൂളിൽ നടന്ന മൈഗ്രേഷനിൽ പങ്കെടുക്കാനാണ് കുട്ടികൾ പോയത്. 22 കുട്ടികളാണ് ഇതിൽ...

NEWS

കോതമംഗലം : മൂന്ന് ദിവസങ്ങളിലായി നടന്ന കോതമംഗലം മുനിസിപ്പൽ തല കേരളോത്സവം സമാപിച്ചു. സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും ആൻറണി ജോൺ എം എൽ എ നിർവ്വഹിച്ചു, മുൻസിപ്പൽ ചെയർമാൻ കെ കെ...

NEWS

കുട്ടമ്പുഴ: പശുക്കളെ തിരഞ്ഞു വനത്തിന് ഉള്ളിൽപോയ മൂന്നുസ്ത്രീകളെയും കണ്ടെത്തി. വനത്തിൽനിന്നും 6കിലോമീറ്റർ അകലെ അറക്കമുത്തി ഭാഗത്ത്നിന്നാണ് സ്ത്രീകളെകണ്ടെത്തിയത്. ഇവർക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.ഉൾവനമായതിനാൽ ഇവർ ചെന്നുപ്പെട്ട സ്ഥലത്തേക്ക് വാഹനം ചെല്ലുമായിരുന്നില്ല. വനത്തിൽനിന്നും സ്ത്രീകളുമായിതിരിച്ച രക്ഷാസംഘം...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തില്‍ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ ശുപാര്‍ശ പരിഗണിച്ച് സ്ഥല പരിശോധനയ്ക്കായി കേന്ദ്ര വന്യജീവി ബോര്‍ഡ് നിയോഗിച്ച വിദഗ്ധ സമിതിയിലേക്ക് സംസ്ഥാന...

NEWS

കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലെ ഇരുമലപടി മഞ്ചാടിപാടത്ത് കർഷക കൂട്ടായ്മയുടെ പിന്തുണയോടെ മാലിന്യവാഹിയായ പാട ശേഖരം കൃഷിയോഗ്യമാക്കി വിത്ത് വിതയുത്സവം സംഘടിപ്പിച്ചു. കർഷക സ്നേഹികളുടെ ഹൃദയങ്ങളിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ വിരിയിച്ചുകൊണ്ട് മുന്നോട്ടു...

NEWS

കോതമംഗലം : സംസ്ഥാനത്ത് മുഴുവൻ വില്ലേജുകളിലും സമയബന്ധിതമായി റീ സർവ്വേ നടപടികൾ പൂർത്തീകരിക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ഡിജിറ്റൽ റീ സർവ്വേ പദ്ധതിയുടെ ഭാഗമായിട്ടുള്ള സർവ്വേ നടപടികൾ ബുധനാഴ്ച കോതമംഗലം വില്ലേജിൽ ആരംഭിക്കുമെന്ന് ആന്റണി...

NEWS

കോതമംഗലം :കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്ത് ഒറ്റയാൻ ഇറങ്ങി. നാട്ടുകാരും യാത്രക്കാരുംഭീതിയിൽധനുഷ്കോടി ദേശീയിൽ നേര്യമംഗലത്ത് വീണ്ടും കാട്ടാന ഇറങ്ങിയത് നാട്ടുകാരെയും മൂന്നാറിലേക്കുള്ള സഞ്ചാരികളെയുമാണ് ഭീതിയിലാക്കിയിട്ടുള്ളത്. കാട്ടാനകൾ നേര്യമംഗലത്ത് പട്ടാപ്പകൽ ദേശീയ പാതയിലെത്തിലെത്തി...

NEWS

കോതമംഗലം : കേരള സ്കൂൾ കായികമേളയുടെ ഭാഗമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഒളിമ്പിക്സ് മാതൃകയിലുള്ള സിമ്മിംഗ് പൂളിൽ നടക്കുന്ന നീന്തൽ-വാട്ടർ പോളോ മത്സരങ്ങൾ ആവേശകരമായി തുടരുന്നു. നാളെ വൈകുന്നേരം 3 മണിയോടുകൂടി...

NEWS

കോതമംഗലം : നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് എൻ എസ് എസ് യൂണിറ്റ് സഹപാഠിക്കായി നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ – എ പി ജെ അബ്ദുൾ കലാം...

error: Content is protected !!