കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നേര്യമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച ലബോറട്ടറിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലിം അദ്ധ്യക്ഷയായി. ചടങ്ങിൽ ബ്ലോക്ക് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ സെലിൻ ജോൺ സ്വാഗതവും,ഡോക്ടർ ലുസീന ജോസഫ് നന്ദിയും പറഞ്ഞു.വാർഡ് മെമ്പർ അനീഷ് മോഹൻ,ജോസ് ഉലഹന്നാൻ,ഹെൽത്ത് ഇൻസ്പെക്ടർ ജഗദീഷ്,എച്ച് എം സി അംഗങ്ങൾ,ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.ഈ മാസം അവസാനത്തോടു കൂടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കുമെന്ന് എംഎൽഎ പറഞ്ഞു.


























































