കോതമംഗലം : നേര്യമംഗലത്ത് ഗർഭിണിയായിരുന്ന നിർദ്ദന യുവതി കോവിഡ് ബാധിച്ച് മരിച്ചു. എഴ് മാസം മാത്രം ഗർഭ വളർച്ചയെത്തിയ കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുത്ത് രക്ഷപെടുത്തിയ ശേഷമാണ് യുവതിയുടെ മരണം. വെള്ളൂർതറ അഖിൽ ന്റെ ഭാര്യ ദീപ്‌തിയാണ് (27) ഞായറാഴ്ച വൈകിട്ട് കോവിഡ് ബാധിച്ചു മരണപ്പെട്ടത്. പതിനഞ്ചു ദിവസം മുൻപ് ആലുവ കോവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചിരിക്കവേ ന്യുമോണിയ ബാധിക്കുകയും തുടർന്ന് കളമശേരി മെഡിക്കൽ കോളേജിൽലേക്ക് കൊണ്ടുവന്നെങ്കിലും ഏഴ് മാസം ഗർഭിണി ആയതിനാൽ അമ്മയുടെയും കുട്ടിയുടെയും ആരോഗ്യം അപകടത്തിലാണെന്നും ഏതെങ്കിലും മികച്ച സ്വകാര്യ ആശുപത്രിയിൽ കൊണ്ട് പോകുന്നതാണ് ഉചിതം എന്നും നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച വെളുപ്പിന് രണ്ടു മണിക്ക് ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ശനിയാഴ്ച സിസേറിയനിലൂടെ ഒരു കിലോ ഗ്രാം ഭാരമുള്ള ആൺ കുഞ്ഞിനെ പുറത്തെടുത്തു.കുട്ടി ആസ്റ്റർ മെഡിസിറ്റി ഇങ്കുബേറ്ററിൽ ആണ്.സിസേറിയനെ തുടർന്ന് ചെറിയ ബ്ലീഡിങ് ഉണ്ടായെങ്കിലും നിയന്ത്രണ വിധേയമായിരുന്നു. എന്നാൽ രാത്രിയോടെ ബി പി ക്രമതീതമായി കുറയുകയും പരിശ്രമങ്ങൾക്കൊടുവിൽ രോഗങ്ങളില്ലാത്ത ലോകത്തേക്ക് യത്രയാവുകയും ചെയ്തു. ആശുപത്രിയിൽ നിലവിലെ ബിൽ കുടിശിക രണ്ട് ലക്ഷം രൂപക്ക് പുറമെ കുട്ടിയുടെ ചികിത്സ ചിലവുകളും എങ്ങനെ നിവർത്തിക്കുമെന്നറിയാതെ പ്രയാസത്തിലാണ് നിർധനരും നിരാലംബരും ആയ അഖിലിന്റെ കുടുംബാംഗങ്ങൾ .അഞ്ചും മൂന്നും വയസ്സുള്ള രണ്ട് കുട്ടികൾ കൂടിയുണ്ട് ഇവർക്ക്.
twitter retweets kopen