നേര്യമംഗലം : വനംവകുപ്പ് ജീവനക്കാർക്ക് സ്വതന്ത്രമായി ജോലി ചെയ്യുന്നതിനുള്ള സുരക്ഷാ സാഹചര്യങ്ങൾ ഉറപ്പുവരുത്തിയില്ലെങ്കിൽ പണിമുടക്ക് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോകേണ്ടി വരുമെന്ന് ജോയിൻ്റ്കൗൺസിൽ. നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്ത് മാതൃകാപരമായ ശിക്ഷാനടപടികൾ ഉറപ്പു വരുത്തി ജീവനക്കാരുടെ സുരക്ഷിതത്വം സംരക്ഷിക്കണമെന്നാ വശ്യപ്പെട്ടു ഫോറസ്റ്റ് സ്റ്റേഷൻ പടിക്കൽ നടന്ന പ്രതിഷേധ ധർണ്ണയിൽ ആണ് പ്രഖ്യാപനമുണ്ടായത്. കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡൻ്റ് പി.ശ്രീകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ ധർണ്ണ ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡി. ബിനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ആർ ബിജുമോൻ, ജില്ലാ വൈസ് പ്രസിഡൻ്റ് കെ.വി സാജൻ, കെ.എസ്.എഫ്.പി.എസ്.ഒ സംസ്ഥാന കമ്മറ്റി അംഗം പി ജി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. ജോയിൻ്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം എം.കെ റഷീദ് സ്വാഗതവും, അടിമാലി മേഖലാ സെക്രട്ടറി പി.റ്റി വിനോദ് കൃതജ്ഞതയും രേഖപ്പെടുത്തി.
ധർണ്ണയ്ക്ക് മുന്നോടിയായി വനപാലകർ ഉൾപ്പടെ ജീവനക്കാരുടെ പ്രതിഷേധ പ്രകടനവും നടന്നു.പ്രകടനത്തിന് അനിൽ ദത്ത്, ഡി.കെ സജിമോൻ, സുഭാഷ്, ചന്ദ്രബോസ്, എം.എസ് ശ്രീകുമാർ, എൻ.എസ് ഇബ്രാഹിം, ജോൾ മുണ്ടാട്ടുചുണ്ടയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
ഫോട്ടോ: നഗരംപാറ ഫോറസ്റ്റ്സ്റ്റേഷൻ ആക്രമണ പ്രതികളെ മാതൃകാപരമായി ശിക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ഫോറസ്റ്റ് സ്റ്റേഷൻ പടിക്കൽ ജോയിൻ്റ് കൗൺസിൽ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ്ണ സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡി. ബിനിൽ ഉദ്ഘാടനം ചെയ്യുന്നു.