കോതമംഗലം : കൈവശ വന ഭൂമിയിൽ നിന്ന് 20 മരങ്ങൾ മുറിച്ചതിന് നേര്യമംഗലത്ത് അഞ്ച് പേർ അറസ്റ്റിൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
നേര്യമംഗലം റേഞ്ചിലെ വാളറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കുളമാൻകുഴി കോളനിയിലെ കൈവശ വന ഭൂമിയിൽ നിന്നാണ് മരങ്ങൾ മുറിച്ചത്. 3 ഓട്ടോറിക്ഷകളും, ഒരു കാറും കസ്റ്റഡിയിലെടുത്തു.നാല് പേരെക്കൂടി പിടികൂടാനുണ്ട്.
കുളമാൻകുഴി സ്വദേശികളായ ഗോപി ,കർണ്ണൻ, സുതൻ, വാളറ സ്വദേശി ക്ലീറ്റസ് ,പത്താം മൈൽ സ്വദേശി ലിജോ ജോസ് എന്നിവരെയാണ് നേര്യമംഗലം റേഞ്ച് ഓഫീസർ SL സുനിലാലിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സിജി മുഹമ്മദ്, ജയദാസ് ,മധു, ലാലു, അബ്ദുൾ കരിം, നോബിൾ, രാജീവ്, ദീപ്തി, ജ്യോതി ലക്ഷമി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.