കോതമംഗലം: കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ എംഎൽഎ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി ആവോലിച്ചാൽ ജംഗ്ഷനിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ആന്റണി ജോൺഎംഎൽഎ നിർവ്വഹിച്ചു. വാർഡ് മെമ്പർമാരായ ജസ്റ്റിൻ ജോസ്,എബിമോൻ മാത്യൂ,സി പി ഐ എം ലോക്കൽ സെക്രട്ടറി കെ ഇ ജോയി,ബ്രാഞ്ച് സെക്രട്ടറിമാരായ എം എൻ സുനി,മനോജ് കെ കെ,ഡി വൈ എഫ് ഐ ആവോലിച്ചാൽ യൂണിറ്റ് സെക്രട്ടറി അഖിൽ പൗലോസ് തുടങ്ങിയവർ പങ്കെടുത്തു.
