കോതമംഗലം : ബിജെപി നേര്യമംഗലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനവാസി സമൂഹത്തിന് തൊഴിൽ നൽകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നേര്യമംഗലം ജില്ലാ കൃഷി ഫാമിലേക്ക് നടന്ന പ്രതിഷേധ മാർച്ചും ധർണ്ണയും ബിജെപി സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ് ഉദ്ഘാടനം ചെയ്‌തു. മേഖലാ പ്രസിഡണ്ട് എം എം ബൈജുവിന്റെ അധ്യക്ഷതയിൽ നടന്ന ധർണയ്ക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് മണ്ഡലം പ്രസിഡന്റ് ശ്രീ അഡ്വക്കേറ്റ് സൂരജ് മലയിൽ ശ്രീ പി ജി ശശി, എസ് ടി മോർച്ച ജില്ലാ പ്രസിഡന്റ് ശ്രീ ബാബു എ എൻ, ശ്രീ ബിനോയ് ബ്ലൈയിൽ,ശ്രീ പി കെ കുമാരൻ എന്നിവർ പ്രസംഗിച്ചു. നേര്യമംഗലം മേഖല ജനറൽ സെക്രട്ടറി ശ്രീ ഇ എം സഞ്ജീവ് സ്വാഗതവും യുവമോർച്ച അധ്യക്ഷൻ ശ്രീ അനന്ദു സജീവൻ നന്ദിയും പറഞ്ഞു.
