കോതമംഗലം :കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്ത് ഒറ്റയാൻ ഇറങ്ങി. നാട്ടുകാരും യാത്രക്കാരുംഭീതിയിൽധനുഷ്കോടി ദേശീയിൽ നേര്യമംഗലത്ത് വീണ്ടും കാട്ടാന ഇറങ്ങിയത് നാട്ടുകാരെയും മൂന്നാറിലേക്കുള്ള സഞ്ചാരികളെയുമാണ് ഭീതിയിലാക്കിയിട്ടുള്ളത്. കാട്ടാനകൾ നേര്യമംഗലത്ത് പട്ടാപ്പകൽ ദേശീയ പാതയിലെത്തിലെത്തി ഗതാഗതം തടസപ്പെടുന്നത് കുറച്ചുകാലം പതിവായിരുന്നു.
നേര്യമംഗലം പാലത്തിനും റാണി കല്ല് വളവിനും ഇടയിലാണ് ആനകൾ ഇറങ്ങുന്നത് സ്ഥിരം കാഴ്ചയായിരുന്നു.
കൊച്ചി ധനുഷ്ക്കോടി ദേശീയ പാതയിൽ വാഹന ഗതാഗതം ഭാഗീകമായി തടസ്സപ്പെടുകയും ചെയ്തിരുന്നു.
പിന്നീട് കാട്ടാനഭീഷണി നിലച്ചിരുന്നതുമാണ്. എന്നാൽ കഴിഞ്ഞ ദിവസം അപ്രീതിക്ഷിതമായാണ്
ദേശീയപാതയിൽ നേര്യമംഗലം പാലത്തിന് സമീപം ഉള്ള ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ അടുത്താണ് ഒറ്റയാൻ എത്തിയത്.
ഏറെ നേരം റോഡിൽ ഇറങ്ങി നിന്ന ആന വീണ്ടും കാട്ടിലേക്ക് കയറി പോയി.
ആന ജനവാസ മേഖലയിലേക്കും നേര്യമംഗലം ടൗണിലേക്കും എത്തുന്നതിനുള്ള സാധ്യത വർധിച്ചിരിക്കയാണന്ന് നാട്ടുകാർ പറയുന്നു.
നാട്ടുകാർക്കും ദേശീയപാത വഴിയുള്ള യാത്രക്കാർക്കും ആന ഭീഷണി ഉണ്ടെന്നും പരിഹാരം കാണുവാൻ അടിയന്തിര ഇടപെടൽ
വേണമെന്നുമാണ് നാട്ടുകാർ ആവശ്യപെടുന്നത്.