കോതമംഗലം : നേര്യമംഗലത്തിന് സമീപം ആറാം മൈലിനും ചീയപ്പാറക്കുമിടയിൽ ദേശീയ പാതയിൽ ശനിയാഴ്ച്ച വൈകിട്ട് കാട്ടാനയിറങ്ങി. അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ശനിയാഴ്ച്ച വൈകിട്ട് ആറുമണിയോടെയാണ് ദേശീയ പാതയിൽ കാട്ടാനയെക്കണ്ടത്. അര മണിക്കൂറോളം ആന റോഡരികിൽ നിന്നു. വാളറ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സിജി മുഹമ്മദിൻ്റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഈ പ്രദേശത്ത് വന്യമൃഗ സാന്നിദ്ധ്യമുണ്ടെന്ന് ബോർഡ് സ്ഥാപിച്ചത് സമീപകാലത്ത് വിവാദമായിരുന്നു. ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് റേഞ്ച് ഓഫീസർ രതീഷ് K V അറിയിച്ചു.
