കോതമംഗലം: വൈസ് മെൻസ് ക്ലബ്ബ് നെല്ലിമറ്റം ഡയമണ്ട്സിൻ്റെ നേതൃത്വത്തിൽ കോതമംഗലം ഹോമിയോ ഡിസ്പൻസറിയുടെ സഹകരണത്തോടെ കോവിഡ് 19 പ്രതിരോധ മരുന്ന് സൗജന്യമായി വിതരണം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് ബിജു താമരച്ചാലിയുടെ അദ്ധ്യക്ഷതയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മുൻ ഡിസ്ട്രിക്റ്റ് ഗവർണ്ണർ ടോമി ചെറുകാട് ഇലക്ട് ഡിസ്ട്രിക്റ്റ് ഗവർണ്ണർ ജോർജ് എടപ്പാറക്കു മരുന്നു നല്കി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അജിമോൻ മാത്യു, ബിനോയി പോൾ, മാമൻ സ്കറിയ, ഷാജി മാത്യു, ബേബിച്ചൻ നിധി രിക്കൽ, ഷെഫി കെ പീറ്റർ ,സോളി ഷാജി, തുഷാര ബിജു എന്നിവർ നേതൃത്വം നല്കി.

























































