Connect with us

Hi, what are you looking for?

NEWS

നെല്ലിക്കുഴി ഇരുമലപ്പടി – പുതുപ്പാടി റോഡിൽ കലുങ്കിന് വിള്ളൽ BMBC റോഡ് ഇടിഞ്ഞ് താഴ്ന്നു

കോതമംഗലം:  നെല്ലിക്കുഴി ഇരുമലപ്പടി – പുതുപ്പാടി റോഡിൽ കലുങ്കിന് വിള്ളൽ BMBC റോഡ് ഇടിഞ്ഞ് താഴ്ന്നു.
ഇരുമലപ്പടിയിൽ പുതുപ്പാടിയിലേക്ക് പോകുന്ന PWD റോഡിൽ ഇരുമലപ്പടി കാളമാർക്കറ്റ് സ്ഥിതി ചെയ്തിരുന്ന ഭാഗത്തുള്ള വർഷങ്ങൾ പഴക്കമുള്ള കലുങ്കാണ് ഇന്ന് അർദ്ധരാത്രിയോടെ വിള്ളൽ സംഭവിച്ച് റോഡ് ഇടിഞ്ഞ് താഴ്ന്നിരിക്കുന്നത്. അപകടം മുന്നിൽ കണ്ട് നാട്ടുകാർ ഈ ഭാഗത്ത് അപകട സൂചന നൽകി ബോർഡ് സ്ഥാപിച്ചു. കോടികൾ ചിലവഴിച്ച് നവീകരിച്ച റോഡിൽ ഇത്രയും പഴക്കം ചെന്ന അപകടം വിളിച്ചു വരുത്തുന്ന അപകടാവസ്ഥയിലായ കലുങ്കിൻ്റെ വിഷയം നാട്ടുകാർ നിരവധി തവണ PWD അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയതാണ്.

കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസും ഈ വിഷയം ഉയർത്തി മാധ്യമങ്ങളിൽ വാർത്തയും നൽകിയിരിന്നു.
യാതൊരു ഇടപ്പെടലും PWD അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല ഓരോ ദിവസവും വലിയ ടോറസ് ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ നിരന്തരം സഞ്ചരിക്കുന്ന റോഡിൽ ഇത്രയും വലിയ അപകടം പതിയിരുന്നിട്ടും അധികാരികൾ കണ്ട ഭാവം നടിക്കുന്നില്ല.
കലുങ്കിൻ്റെ കരിങ്കല്ല് കെട്ടും അതുപോലെ കോൺഗ്രീറ്റും തകർന്ന് റോഡിൻ്റെ ടാറിംഗ് ഭാഗം ഇടിഞ്ഞ് വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണ് ഇവിടെ പലപ്പോഴും ടൂവീലർ ഉൾപ്പെടെയുള്ള വാഹനങ്ങൾ അപകടവസ്ഥയിലാകുന്നത് പതിവ് കാഴ്ചയാണ്.

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!