NEWS
നെല്ലിക്കുഴിയിൽ 6 പേർക്ക് ഇന്ന് കോവിഡ് കോവിഡ് സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് 1251 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 1061 പേർക്ക് രോഗം,
ഉറവിടമറിയാത്ത 73 കേസുകൾ, രോഗമുക്തി 814 പേർക്ക് ജില്ലയിൽ ഇന്ന് 82 പേർക്ക് രോഗം സ്ഥിരീകരിച്ചു.
*വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ*
1. മംഗലാപുരത്തു നിന്നെത്തിയ യാത്രികൻ (4 )
2. മംഗലാപുരത്തു നിന്നെത്തിയ യാത്രികൻ (5 )
3. മംഗലാപുരത്തു നിന്നെത്തിയ യാത്രിക (29 )
4. ബാംഗ്ലൂരിൽ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശി (21 )
5. പശ്ചിമ ബംഗാൾ സ്വദേശി (42)
*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*
6. അയ്യമ്പുഴ സ്വദേശിനി(48)
7. ആലപ്പുഴ സ്വദേശി ( 10 )
8. ആലപ്പുഴ സ്വദേശി ( 6 )
9. ആലപ്പുഴ സ്വദേശി ( 73 )
10. ആലപ്പുഴ സ്വദേശിനി ( 35 )
11. ആലപ്പുഴ സ്വദേശിനി ( 64 )
12. എടക്കാട്ടുവയൽ സ്വദേശി (27)
13. കളമശ്ശേരി സ്വദേശി (25)
14. കളമശ്ശേരി സ്വദേശിനി(50)
15. കുമ്പളങ്ങി സ്വദേശിനി(35)
16. ചെല്ലാനം സ്വദേശിനി(47)
17. ചെല്ലാനം സ്വദേശിനി(85)
18. ചെല്ലാനം സ്വദേശി (18)
19. ചെല്ലാനം സ്വദേശി (21)
20. ചെല്ലാനം സ്വദേശി (3)
21. ചെല്ലാനം സ്വദേശി (52)
22. ചെല്ലാനം സ്വദേശിനി(27)
23. ചെല്ലാനം സ്വദേശിനി(40)
24. ചെല്ലാനം സ്വദേശിനി(50)
25. എറണാകുളം സ്വദേശിനി (46)
26. ചേരാനല്ലൂർ സ്വദേശി(37)
27. തൃപ്പൂണിത്തുറ സ്വദേശിനി(51)
28. തേവര സ്വദേശി (35)
29. തേവര സ്വദേശി (62)
30. തേവര സ്വദേശിനി(32)
31. തേവര സ്വദേശിനി(57)
32. തേവര സ്വദേശിനി(9)
33. തോപ്പുംപടി സ്വദേശി ( 29 )
34. നെല്ലിക്കുഴി സ്വദേശി ( 2)
35. നെല്ലിക്കുഴി സ്വദേശി ( 47 )
36. നെല്ലിക്കുഴി സ്വദേശി ( 5 )
37. നെല്ലിക്കുഴി സ്വദേശി ( 56 )
38. നെല്ലിക്കുഴി സ്വദേശി ( 8)
39. നെല്ലിക്കുഴി സ്വദേശിനി(20)
40. പള്ളുരുത്തി സ്വദേശി (20)
41. പള്ളുരുത്തി സ്വദേശി (37)
42. പള്ളുരുത്തി സ്വദേശിനി ( 37 )
43. പാലാരിവട്ടം സ്വദേശി (35)
44. ഫോർട്ട് കൊച്ചി സ്വദേശി (10)
45. ഫോർട്ട് കൊച്ചി സ്വദേശി (11)
46. ഫോർട്ട് കൊച്ചി സ്വദേശി (16)
47. ഫോർട്ട് കൊച്ചി സ്വദേശി (34)
48. ഫോർട്ട് കൊച്ചി സ്വദേശി (63)
49. ഫോർട്ട് കൊച്ചി സ്വദേശി (7)
50. ഫോർട്ട് കൊച്ചി സ്വദേശി (8)
51. ഫോർട്ട് കൊച്ചി സ്വദേശിനി(11)
52. ഫോർട്ട് കൊച്ചി സ്വദേശിനി(14)
53. ഫോർട്ട് കൊച്ചി സ്വദേശിനി(29)
54. ഫോർട്ട് കൊച്ചി സ്വദേശിനി(36)
55. ഫോർട്ട് കൊച്ചി സ്വദേശിനി(46)
56. ഫോർട്ട് കൊച്ചി സ്വദേശിനി(56)
57. ഫോർട്ട് കൊച്ചി സ്വദേശിനി(65)
58. മട്ടാഞ്ചേരി സ്വദേശി (27)
59. മട്ടാഞ്ചേരി സ്വദേശി ( 20 )
60. മട്ടാഞ്ചേരി സ്വദേശി ( 28 )
61. മട്ടാഞ്ചേരി സ്വദേശി ( 30 )
62. മട്ടാഞ്ചേരി സ്വദേശി ( 33 )
63. മട്ടാഞ്ചേരി സ്വദേശി ( 34 )
64. മട്ടാഞ്ചേരി സ്വദേശി ( 43)
65. മട്ടാഞ്ചേരി സ്വദേശി ( 70 )
66. മട്ടാഞ്ചേരി സ്വദേശിനി ( 44 )
67. മട്ടാഞ്ചേരി സ്വദേശിനി ( 65 )
68. മട്ടാഞ്ചേരി സ്വദേശിനി (42)
69. മുടക്കുഴ സ്വദേശിനി (35)
70. വടക്കേക്കര സ്വദേശി (25)
71. വടക്കേക്കര സ്വദേശി (54)
72. വടക്കേക്കര സ്വദേശിനി (94)
73. വാഴക്കുളം സ്വദേശി (51)
74. വെണ്ണല സ്വദേശിനി(50)
75. വല്ലാർപാടം സ്വദേശിനിയായ ആശ പ്രവർത്തക (37)
76. കരുവേലിപ്പടി സർക്കാർ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക.എ റണാകുളം സ്വദേശിനി (27)
77. എറണാകുളം ജനറൽ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക. ആലുവ സ്വദേശിനി (55 )
78. ഉദയംപേരൂർ സ്വദേശിനിയായ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക (31)
79. വാഴക്കുളം സ്വദേശി (38 )
80. എറണാകുളം സ്വദേശി (22)
81. തൃക്കാക്കര സ്വദേശി (41 )
82. പാറക്കടവ് സ്വദേശിനി(38)
• ഇന്ന് 29 പേർ രോഗ മുക്തി നേടി. എറണാകുളം ജില്ലാക്കാരായ 27 പേരും ഇടുക്കി ജില്ലക്കാരിയായ ഒരാളും മാലദ്വീപിൽ നിന്നുമുള്ള ഒരാളും ഇതിൽ ഉൾപ്പെടുന്നു.
• ഇന്ന് 705 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 905 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11022 ആണ്. ഇതിൽ 9168 പേർ വീടുകളിലും, 164 പേർ കോവിഡ് കെയർ സെന്ററുകളിലും 1690 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 109 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 59 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1198 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 876 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 967 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 899 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
• ജില്ലയിലെ ലാബുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമായി ഇന്ന് 2121 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. സി ബി നാറ്റ്, ട്രൂനാറ്റ് പരിശോധനകളിലായി ഇന്ന് 41 സാമ്പിളുകൾ പരിശോധിച്ചു
• ജില്ലയിലെ എഫ് എൽ ടി സി കളിൽ നിയോഗിച്ചിരുന്ന ആരോഗ്യ പ്രവർത്തകർക്കും, ആയുർവേദ വകുപ്പിലെ ഉദ്യോഗസ്ഥർക്കും, ഇൻഫക്ഷൻ കൺട്രോൾ, ടെസ്റ്റിങ്ങ്, ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ, കോ വിഡ് പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവയെ കുറിച്ച് ഓൺലൈനായി പരിശീലനം നടത്തി
• ഇന്ന് 324 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 229 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• വാർഡ് തലങ്ങളിൽ 4186 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 322 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.
കൊറോണ കൺട്രോൾറൂം
എറണാകുളം- 7 /8/ 20
ബുള്ളറ്റിൻ – 6.30 PM
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാ കൺട്രോൾ റൂം നമ്പർ : 0484 2368802/2368902/2368702
NEWS
ലോക പരിസ്ഥിതി ദിനാഘോഷവും കയാക്കുകളുടെ വിതരണവും നടന്നു

കോതമംഗലം : ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി,എറണാകുളം ഇടുക്കി ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318c യുടെ ആഭിമുഖ്യത്തിൽ
നദികൾ ശുചീകരിക്കുന്ന തിന്റെയും,
ജല കായിക വിനോദങ്ങൾ
പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിന് കയാക്കുകൾ നൽകുന്ന
പരിപാടിയുടെ ഉദ്ഘാടനം കോതമംഗലം ലയൺസ് വില്ലേജിൽ രാവിലെ 8 മണിക്ക് കോതമംഗലം എം എൽ എ ശ്രീ.ആൻറണി ജോൺ നിർവഹിച്ചു.
ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ജോസഫ് മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ
ക്യാബിനറ്റ് സെക്രട്ടറി
പ്രൊഫ. സാംസൺ തോമസ് ,ക്യാബിനറ്റ് ട്രഷറർ സജി ടി.പി , മാർക്കറ്റിംഗ് ചെയർപേഴ്സൺ അനി മനോജ്, റീജിയൻ ചെയർമാൻ ബോബി പോൾ, സോൺ ചെയർമാൻ മാതൃസ് കെ.സി.എന്നിവർ സംസാരിച്ചു .കോതമംഗലത്തെ പുഴകൾ പ്ലാസ്റ്റിക് വിമുക്തം ആക്കുന്നതിന്റെഭാഗമായി ആണ് കയാക്കുകൾ നൽകിയത് .തവണക്കടവ് മുതൽ നാല്കിലോമീറ്റർ വേമ്പനാട്ടു കായൽ നിരവധി കുട്ടികളെ കൊണ്ട് നീന്തിച്ചിട്ടുള്ള പ്രശസ്ത നീന്തൽ കോച്ച് ബിജു തങ്കപ്പൻ ആണ് ഡോൾഫിൻ ക്ളബ്ബിനു വേണ്ടി കയാക്കുക കൾ ഏറ്റുവാങ്ങിയത്. കോതമംഗലം ഭാഗത്തെ പുഴകൾശുചീകരിക്കുവാനും നിരവധി ജല കായിക താരങ്ങളെപ്രോത്സാഹിപ്പിക്കുവാനും ഇത് ഇട നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
NEWS
ഹൈമാസ്റ്റ് ലൈറ്റിനായി പൂവിതറി ചന്ദനത്തിരി കത്തിച്ച് കോട്ടപ്പടിക്കാർ

കോട്ടപ്പടി : വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശമായ വാവേലി കവലയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മൂന്ന് വർഷം മുമ്പാണ് പൊതുപ്രവർത്തകനായ ബിനിൽ ആലക്കര ഒപ്പുശേഖരണം നടത്തി കോതമംഗലം എം.എൽ.എ ശ്രീ ആൻ്റണി ജോണിന് നിവേദനം സമർപ്പിച്ചത് , അപേക്ഷ ഉടൻ പരിഹരിക്കാം എന്ന ഉറപ്പും ലഭിച്ചിരുന്നു. ആറ് മാസങ്ങൾക്ക് ശേഷം കുറച്ചു പേർ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനു വേണ്ട കോൺക്രീറ്റ് പ്രതലം നിർമ്മിക്കുന്നതിനു വേണ്ടി എത്തുകയും നിർമ്മാണം പൂർത്തീകരിച്ച് മടങ്ങുകയും ചെയ്തു. എന്നാൽ മൂന്ന് വർഷങ്ങൾക്കിപ്പുറവും ഹൈമാസ്റ്റ് ലൈറ്റ് ഒരു കിട്ടാക്കനിയായി തുടരുന്ന പശ്ചാത്തലത്തിലാണ് ഈ നിർമ്മാണതടസ്സനിർമ്മാർജ്ജന കർമ്മ സമരം നടത്തുന്ന ഒരു സാഹചര്യത്തിലേയ്ക്ക് നാട്ടുകാർ എത്തിച്ചേർന്നു വ്യത്യസ്ത രീതിയിൽ പ്രതിഷേധിച്ചത്.
NEWS
താലൂക്കിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനം

കോതമംഗലം : കോതമംഗലം താലൂക്കിൽ ഡെങ്കിപനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു.കോതമംഗലം വികസന സമിതി യോഗം ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ വച്ച് ചേർന്നു. ഒഡീഷയിൽ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ വേർപാടിൽ യോഗം അനുശോചനം രേഖപ്പെടുത്തി. കോതമംഗലം താലൂക്കിൽ ഡെങ്കി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതായും,ഡെങ്കി പടരാതിരിക്കാൻ ജനങ്ങൾ കൃത്യമായ ജാഗ്രത പാലിക്കണമെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ സാം പോൾ അഭിപ്രായപ്പെട്ടു. പൊതു ഇടങ്ങളിലും,വീടുകളിലും, പരിസരങ്ങളിലും വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരാനുള്ള സാഹചര്യം ഉണ്ടാകാതിരിക്കാൻ എല്ലാവരുടെയും കൃത്യമായ ശ്രദ്ധ ഉണ്ടാകണമെന്ന് സൂപ്രണ്ട് അഭിപ്രായപ്പെട്ടു. ആരോഗ്യവകുപ്പിന്റെയു, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, പൊതുജനങ്ങളുടെയും, സഹകരണത്തോടെ ഡെങ്കി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ യോഗം തീരുമാനിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ വേനൽ മഴയിലും കാറ്റിലും ഉണ്ടായ കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന്കൃഷി വകുപ്പ് അധികൃതർക്ക് എം എൽ എ നിർദ്ദേശം നൽകി. കമ്പനിപ്പടി ഭാഗത്ത് അടിയന്തരമായി ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കെ എസ് ഇ ബി അധികൃതർ സ്വീകരിക്കേണ്ടതാണെന്ന് യോഗം നിർദ്ദേശിച്ചു. കോതമംഗലം താലൂക്കിന് കീഴിൽ നടന്ന അദാലത്തിൽ ലഭിച്ച എല്ലാ അപേക്ഷകളിലും പരിഹാരം സ്വീകരിച്ചിട്ടുള്ളതായും ഇതിലേക്ക് എല്ലാ വകുപ്പുകളും മികച്ച പ്രവർത്തനം കാഴ്ച വെച്ചിട്ടുള്ളതാണെന്നും യോഗം വിലയിരുത്തി. മഴക്കാലം മുന്നൊരുക്കം എന്ന നിലയിൽ ഒട്ടുമിക്ക റോഡുകളുടെയും നിർമ്മാണ അറ്റകുറ്റപ്പണികൾ എല്ലാം തന്നെ ചെയ്തു തീർന്നിട്ടുള്ളതായി പി ഡബ്ല്യു ഡി വിഭാഗം അധികൃതർ യോഗത്തിൽ അറിയിച്ചു.
അധ്യയന വർഷം ആരംഭിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷിത യാത്ര ഉറപ്പ് വരുത്തുന്ന നടപടികൾ പോലീസ്, മോട്ടോർ വാഹന വകുപ്പും ജാഗ്രതയോടെ ശ്രദ്ധിക്കണമെന്നും അഭിപ്രായപ്പെട്ടു. മുൻസിപ്പാലിറ്റി,പഞ്ചായത്ത് ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലെ കാറ്റിലും മഴയിലും മരങ്ങളും പറഞ്ഞ് വീണിരുന്ന വിവരം യോഗം ചർച്ച ചെയ്തു.റോഡ് വശങ്ങളിൽ അപകടകരമായ നിൽക്കുന്ന വൻമരങ്ങൾ ഭീഷണിയായി നിൽക്കുന്നത് അടിയന്തരമായി നീക്കം ചെയ്ത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടതായും യോഗം ചർച്ച ചെയ്തു.വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതും അതിന് ഒരു ശാശ്വത പരിഹാരം കാണേണ്ടതായും യോഗം വാട്ടർ അതോറിറ്റിക്ക് നിർദ്ദേശം നൽകി. റോഡുകളിൽ ഉള്ള ഡ്രെയിനേജുകൾ അടിയന്തരമായി വൃത്തിയാക്കി സ്ലാബില്ലാത്ത ഭാഗങ്ങൾ സ്ലാബിട്ട് അപകട ഭീഷണി ഒഴിക്കേണ്ടതായി പി ഡബ്ലിയു ഡി വിഭാഗത്തിന് നിർദ്ദേശം നൽകി.
ആലുവ – കോതമംഗലം നാലുവരി പാത നിർമ്മാണം സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. ഇരമല്ലൂർ വില്ലേജിലെ ന്യായവില കൂടുതലാണെന്ന് യോഗം ചർച്ച ചെയ്തു. ന്യായവില മറ്റ് വില്ലേജുകളിലെ സംബന്ധിച്ച കൂടുതലാണെന്നും ന്യായവില കുറയ്ക്കുന്നതിനുള്ള നടപടികൾ ആർ ഡി ഒ തലത്തിൽ സ്വീകരിച്ചു വരുന്ന നടപടികൾ യോഗത്തിൽ അഭിപ്രായമുയർത്തി. പിണ്ടിമന പഞ്ചായത്തിലെ അടിയോടിയിൽ നിർമാണത്തിലിരിക്കുന്ന ഓക്സിജൻ പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പെരിയാർവാലിയിൽ നിന്നും അനാവശ്യ തടസങ്ങൾ ഉണ്ടായിരിക്കരുതെന്ന് യോഗം നിർദേശം നൽകി . ചർച്ച ചെയ്ത വിഷയങ്ങളിൽ എല്ലാം ബന്ധപ്പെട്ട വകുപ്പുകൾ സമയബന്ധിതമായി തന്നെ നടപടികൾ സ്വീകരിക്കേണ്ടതായി എം എൽ എ യോഗ അംഗങ്ങളെ അറിയിച്ചു.
നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ കെ ദാനി, റഷീദ് സലിം,റാണിക്കുട്ടി ജോർജ്,കോതമംഗലം നഗരസഭ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം നൗഷാദ്,കോതമംഗലം തഹസിൽദാർ റേച്ചൽ കെ വർഗീസ്, രാഷ്ട്രീയ പ്രതിനിധികൾ,വിവിധ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
-
ACCIDENT1 week ago
ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു.
-
AGRICULTURE5 days ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
CRIME3 days ago
മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ.
-
NEWS5 days ago
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി
-
NEWS6 days ago
ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പൊളിച്ച് നീക്കി യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുക: എച്ച്.എം.എസ്
-
NEWS1 week ago
മാർ ബസേലിയോസ് സിവിൽ സർവ്വീസ് അക്കാഡമി പ്രവർത്തനം ആരംഭിച്ചു.
-
NEWS6 days ago
ഫാം പ്ലാൻ പദ്ധതി പ്രകാരം പ്രീമിയം ഔട്ട് ലെറ്റ് പ്രവർത്തനമാരംഭിച്ചു
-
NEWS1 week ago
കരുതലും കൈത്താങ്ങും: വീട്ടമ്മക്ക് ഒരു മണിക്കൂറിനുള്ളിൽ അതിദാരിദ്ര്യ റേഷൻകാർഡ്