Connect with us

Hi, what are you looking for?

NEWS

ജുമാ മസ്ജിദിൽ കുട്ടിയുടെ മൃതദേഹമെന്ന് കരുതി പുറത്തെടുത്ത വസ്തു കണ്ട് നാട്ടുകാർ ഞെട്ടി, പിന്നെ ആശ്വാസം

കോതമംഗലം: നെല്ലിക്കുഴി കുരിമ്പിനാംപാറ ജുമാമസ്ജിദിന്റെ ഖബ്ർസ്ഥാനത്ത് കണ്ട ഒരു കുഴിയാണ് നാടിനെയാകെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയത്. കുരുവിനാംപാറ മുഹയുദ്ദീൻ ജുമാ മസ്ജിദ് കബർസ്ഥാനിലാണ് സംഭവം നടന്നത്. ഉമ്മയുടെ കബറിൽ പ്രാർത്ഥിക്കാൻ എത്തിയ വിശ്വാസിയാണ് ശനിയാഴ്ച കബറിലെ മണ്ണിളകിയിടത്ത് തുണിയിൽ പൊതിഞ്ഞ് എന്തോ ദുർഗന്ധത്തോടെ കിടക്കുന്നത് ആദ്യം കണ്ടത്. നവജാത ശിശുവിനെ അടക്കം ചെയ്തതിന് സമാനമായ നിലയിലായിരുന്നു പള്ളി ശ്മ്ശാനത്തിൽ മണ്ണ് കൂട്ടിയിട്ടിരുന്നത്. കുട്ടിയുടെ മൃതദേഹം ആരോ മറവ് ചെയ്തതാണെന്നുള്ള സംശയത്തിൽ നാട്ടുകാരുടെയും ആർ ഡി ഒയുടെയും സാനിധ്യത്തിൽ കുഴി മാന്തിയപ്പോൾ കിട്ടിയത് തുണിയിൽ പൊതിഞ്ഞ പുഴുവരിച്ച ചീഞ്ഞ വെള്ളരിക്ക.

ചീഞ്ഞഴുകിത്തുടങ്ങിയ വെള്ളരിക്കയിൽ അറബിയിൽ എഴുതിയിരിക്കുന്നത് കാണാമായിരുന്നു. പോലീസ് പള്ളി ഭാരവാഹികളുമായി ബന്ധപ്പെട്ട് പരിശോധിച്ചപ്പോൾ ചിഹ്നവും നക്ഷത്രവും അറബി വാക്കുകളാണെന്ന് വ്യക്തമായി. ഏതോ അന്ധവിശ്വാസി ചെയ്ത പണിയാണ്‌ ഇതെന്ന നിഗമനത്തിലെത്തി.  ആർ.ഡി.ഒ, ആർ. രേണു, തഹസിൽദാർ റേച്ചൽ കെ. വർഗീസ്, വില്ലേജ് ഓഫീസർ ടി.എ. നസീറ, ഫൊറൻസിക് വിദഗ്ധ അനു ഫിലിപ്പ് എന്നിർ സ്ഥലത്തെത്തിയിരുന്നു.

സംഭവ സ്ഥലത്തു ആദ്യാവസാനം ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ അനുഭവക്കുറിപ്പ് ശ്രദ്ധനേടുന്നു..

ഒരു കുഞ്ഞ് സർവ്വീസ് സ്റ്റോറി

കഴിഞ്ഞ ദിവസം കോതമംഗലം
ചെറുവട്ടൂരിൽ നിന്നും ഒരു പരാതി …
എന്റെ ഉമ്മ യുടെ ഖബറിൽ പ്രാത്ഥിക്കുന്നതിനായി പോയ സമയം ഖബറിന്റെ മുകളിലെ മണ്ണ് ഇളകി കിടക്കുന്നതായും അതിനടിയിൽ ഒരു വെളുത്ത തുണി യിൽ പൊതിഞ്ഞ് എന്തോ സാധനം കെട്ടിയിട്ടിരിക്കുന്നതായും ദുർഗന്ധം ഉള്ളതായും ആയതിനാൽ മണ്ണ് മാറ്റി പരിശോധിച്ച് സ്ഥിതി വെളിപ്പെടുത്തണമെന്ന് പരാതിയുമായി എത്തി
ആകെ കൺഫ്യൂഷൻ….

മനുഷ്യ ശരീരമാണോ എന്നുറപ്പില്ലാത്തതിനാൽ FIR ഇട്ടില്ല
തുടർന്ന് Exhumation നടത്തുന്നതിനായി മൂവാറ്റുപുഴ RDO ക്ക് ലെറ്റർ കൊടുത്തു

8/3/20 പത്തുമണിക്ക് Exhumation നടത്താൻ തീരുമാനമായി.
RDO-Renu sir
Tahasildar- Rachal k Varghese
Village officer- Nazeera
Forensic expert- Anu Philip ,
കൂടാതെ
Finger Print expert,
Department photographer,

പഞ്ചായത്തിലെ ആബാലവൃദ്ധം ജനങ്ങളും രാവിലെ സ്ഥലത്ത് ഹാജരായി
(ഫോറൻസിക് ഡോക്ടർ വരാൻ കഴിയില്ല എന്ന് രാവിലെ അറിയിച്ചു)

ആരോ അവിഹിത ഗർഭത്തിലുണ്ടായ കുട്ടിയെ കുഴിച്ചിട്ടിരിക്കുന്നതായുള്ള അടക്കം പറച്ചിൽ …..

പലരും സംശയത്തിന്റെ മുൾമുനയിൽ….

സർവ്വീസിലെ രണ്ടാമത്ത Exhumation നടത്താനായി ഞാനും റെഡി…

സ്റ്റേഷനിലെ പ്രസന്റായ എല്ലാ പോലീസുദ്യോഗസ്ഥരും രാവിലെ പോകാൻ റെഡിയായി..
ലീവിലുണ്ടായിരുന്ന ആൾക്കാർ ഉൾപ്പെടെ എല്ലാവരും എത്തി
പത്രക്കാർ ചാനലുകാർ ആകെ ജനസമുദ്രം….
Night ബന്ധവസ് ടൂട്ടിയിലുണ്ടായിരുന്നവർ അവിടെ തന്നെ നിന്നു സംഭവം കണ്ടിട്ടേ പോകുന്നുള്ളു എന്ന്…

വനിതാദിനത്തിൽ വനിതകളായ
RDO, തഹസിൽദാർ, വില്ലേജ് ഓഫീസർ, ഫോറൻസിക് expert എന്നിവർ മുന്നിൽ നിന്നു

മണ്ണ് മാറ്റി … പരിശോധന ആരംഭിച്ചു
ഫ്ലാഷുകൾ മിന്നി…
ചാനൽ ക്യാമറാമാൻമാർ തിക്കിതിരക്കി
ജനങ്ങൾ മൊബൈലിൽ പകർത്തുന്നതിനായി തിക്കി തിരക്കി…..
അരയടി താഴെ ഒരു വെളുത്ത തുണിയിൽ രണ്ടറ്റവും നടുക്കും കെട്ടിയ നിലയിൽ 27 സെ.മീ നീളം ഉള്ള ഒരു ചെറിയ പൊതി….
ചെറിയ ദുർഗന്ധം….
തുണിയിൽ നിന്നും പുഴു പുറത്തേക്ക്…

വളരെ ശ്രദ്ധയോടെ കെട്ടഴിച്ചു
എല്ലാവരുടേയും കണ്ണുകളിൽ ഉത്കണ്ഠ…..
മൂന്ന് വെളള തുണികൾ

ഓരോന്നായി അഴിച്ചു മാറ്റി…..

മുഴുവൻ പുഴു….
അവസാന തുണിയും അഴിച്ചു നോക്കിയപ്പോൾ….

അഴുകിയ ഒരു വെള്ളരിക്ക…
പുറത്ത് അറബിയിൽ എന്തൊക്കെയോ എഴുതിയിരിക്കുന്നു….

കൂട്ടച്ചിരി……..
കൂടോത്രം …

എടാ പഹയാ…

കൂടിനിന്നവർ അടുത്ത സ്ഥലങ്ങളിൽ ഇത് ചെയ്യുന്നവരെ കുറിച്ച് അടക്കം പറയുന്നു

വനിതാ ദിനത്തിൽ വേറിട്ട അനുഭവത്തിൽ RDO ഉൾപ്പെടെയുള്ള വനിതാ ഉദ്ദ്യോഗസ്ഥർ….

ഇന്നലെ രാത്രി കുഴി പട്ടി മാന്താതെ ശവക്കോട്ടയിൽ കൊതുകു കടി കൊണ്ട് കാവലിരുന്ന പോലീസുദ്യോഗസ്ഥരോട് ആരോ ചോദിക്കുന്നതു കേട്ടു..

” ഒരു വെള്ളരിക്കാ ജ്യൂസ് എടുക്കട്ടെ”

Dileesh
S.I Kothamangalam

You May Also Like