കോതമംഗലം:യുവജനങ്ങളിൽ ശാസ്ത്ര ചരിത്രബോധവും യുക്തിജയും വളർത്തുക അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി ശാസ്താവ് ബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാനത്താകമാനം വിവിധ തലങ്ങളിലായി സംസ്ഥാന യുവജന ക്ഷേമ ബോർഡ് സംഘടിപ്പിച്ച ശാസ്ത്രജ്ഞ മത്സരങ്ങളുടെ സംസ്ഥാനതല മത്സരം BRAIN BATTLE 2K24- കോതമംഗലം മരിയൻ അക്കാദമി ക്യാമ്പസിൽ വെച്ച് സംഘഡിപ്പിച്ചു ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപാണ് ചോദ്യങ്ങളുമായ്യെത്തിയത്. ശ്രീ ആന്റണി ജോൺ MLA അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് സ്വാഗതം പറഞ്ഞു.
ബഹു വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് വിജയികൾക്ക് അവാർഡ് ദാനം നടത്തി. ഒന്നാം സ്ഥാനം ഒരു ലക്ഷം രൂപയും സമ്മാനപത്രവും, മൊമെന്റോ യും ലഭിച്ചത് കൊല്ലം ജില്ലയിലെ വർഷ എം എസ്, അഭിനവ് എ എസ് ( ജി എച്ച് എസ് എസ് എരൂർ ), രണ്ടാം സ്ഥാനം അമ്പതിനായിരം രൂപയും സമ്മാന പത്രവും, മൊമെന്റോയും പത്തനംതിട്ട ജില്ല ക്കാരായ നിരഞ്ജൻ വി, അർജുൻ എസ് കുമാർ(ഗവണ്മെന്റ് എച്ച് എസ് എസ് കലഞ്ഞൂർ )പന്ത്രണ്ട് ജില്ലയിൽ നിന്നെത്തിയ മറ്റു മത്സരർഥികൾക്ക് പ്രോത്സാഹനസമ്മാനമായി അയ്യായിരം രൂപയും, മൊമെന്റോയും, സമ്മാനപത്രവുംനൽകി.കോതമംഗലം പരിധിയിലുള്ള വിവിധ സ്കൂൾ, കോളേജ് വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുത്തവർക്ക് മൊമെന്റോ, സർട്ടിഫിക്കറ്റ് എന്നിവ നൽകി, ശാസ്ത്രക്വിസ് മത്സരങ്ങളിൽ പങ്കാളികളായ പ്രേഷകർക്ക് പ്രോത്സാഹനസമ്മാനവും നൽകി.കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി,യുവജന ക്ഷേമ ബോർഡ് മെമ്പർ സെക്രട്ടറി വി ഡി പ്രസന്ന കുമാർ,ശ്രീ എ ആർ അനിൽ കുമാർ (ചെയർമാൻ, ഫോറെസ്റ്റ് ഇൻഡസ്ട്രിസ് ട്രാവെൻകോർ ലിമിറ്റഡ് ), പ്രൊഫസർ ബേബി എം വർഗീസ് (ചെയർമാൻ മരിയൻ അക്കാഡമി ), യുവജനക്ഷേമ ബോർഡ് മെമ്പർമാരായ അഡ്വക്കേറ്റ് റോണി മാത്യു,ശ്രീ സന്തോഷ് കാല, ശ്രീ ഷെരീഫ് പാലോളി, ഷെനിൻ മന്ദിരാട്,ജില്ലാ യൂത്ത് കോർഡിനേറ്റർ എ ആർ രഞ്ജിത്ത്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ശ്രീ മതി പ്രജിഷ, അവളിടം യുവതി കോർഡിനേറ്റർ മീനു സുകുമാരൻ, ടീം കേരള സംസ്ഥാന കോർഡിനേറ്റർ സാജൻ പി എം എന്നിവർ പങ്കെടുത്തു .