Connect with us

Hi, what are you looking for?

CRIME

പത്ത് രൂപയെ ചൊല്ലി റസ്റ്റോറന്‍റിൽ കത്തി കുത്ത്, മൂന്ന് പ്രതികൾ പിടിയിൽ.

പെരുമ്പാവൂർ : പത്ത് രൂപയെ ചൊല്ലി റസ്റ്റോറന്‍റിൽ കത്തി കുത്ത് മൂന്ന് പ്രതികൾ പിടിയിൽ. ആവണംകോട് സ്വദേശികളായ ആലക്കട വീട്ടിൽ കിരൺ (25), ചെറുകുളം വീട്ടിൽ നിഥിൻ (27), അണിങ്കര വീട്ടിൽ വിഷ്ണു (24) എന്നിവരാണ് നെടുമ്പാശ്ശേരി പോലീസിന്‍റെ പിടിയിലായത്. നെടുമ്പാശ്ശേരി എയർ പോർട്ടിനടുത്ത് ‘ഖാലി വാലി’ എന്ന റസ്റ്റോറൻറിൽ ഷവർമക്ക് 10 രൂപ അധികമായി എന്ന തർക്കമാണ് കത്തിക്കുത്തിലും, കടയിൽ 30,000 രൂപയുടെ വസ്തു വകകൾ നശിപ്പിച്ചതിലും അവസാനിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കടയുടമയായ അബ്ദുൾ ഗഫൂറിനും, മക്കളായ മുഹമ്മദ് റംഷാദ്, യാസർ എന്നിവർക്കാണ് മർദ്ദനമേറ്റതും, കുത്ത് കൊണ്ടതും. മുഹമ്മദ് റംഷാദ് ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആണ്.

പ്രതികള്‍ക്കെതിരെ അബ്കാരി, കഞ്ചാവ് കേസുൾ മുൻപ് ഉണ്ടായിട്ടുണ്ട്. ശ്രീമൂല നഗരം, ശ്രീഭൂതപുരത്ത് പ്രവർത്തിക്കാതെ കിടക്കുന്ന ഇഷ്ടികകളത്തിൽ നിന്നും, ആവണം കോട് കപ്പത്തോട്ടത്തിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. നെടുമ്പാശ്ശേരി എസ്.എച്ച്.ഒ പി.എം.ബൈജു, എസ്,ഐ ജയപ്രസാദ്, എ.എസ്.ഐ പ്രമോദ്, പോലീസുകാരായ ജോസഫ്, ജിസ്മോൻ, അബ്ദുൾ ഖാദർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. അങ്കമാലി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...