Connect with us

Hi, what are you looking for?

NEWS

വൈദ്യുതിമേഖലയിൽ പ്രകൃതിസൗഹൃദ സുസ്ഥിര വികസനം ലക്‌ഷ്യം : മുഖ്യമന്ത്രി പിണറായി വിജയൻ; നേര്യമംഗലം തൊട്ടിയാർ ജലവൈദ്യുതപദ്ധതി നാടിന് സമർപ്പിച്ചു

കോതമംഗലം : സംസ്ഥാനത്തെ വൈദ്യതിമേഖലയിൽ പ്രകൃതിസൗഹൃദ സുസ്ഥിര വികസനമാണ് സർക്കാർ ലക്‌ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കി ജില്ലയിലെ തൊട്ടിയാർ ജലവൈദ്യുതപദ്ധതി നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2040 ഓടെ കേരളത്തെ സമ്പൂര്‍ണ്ണ പുനരുപയോഗ ഊര്‍ജ്ജഅധിഷ്ഠിത സംസ്ഥാനമാക്കി മാറ്റാനുള്ള ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
വികസനരംഗത്തെ തടസ്സങ്ങൾ ഇല്ലാതാക്കുകയാണ് ഈ സര്‍ക്കാര്‍ ആദ്യം ചെയ്തിട്ടുള്ളത്. ദേശീയപാതാ വികസനം പുനരാരംഭിച്ചു, ഗെയില്‍ പൈപ്പ് ലൈന്‍ പൂര്‍ത്തിയാക്കി, പവര്‍ ഹൈവേ യാഥാര്‍ത്ഥ്യമാക്കി. എന്നാൽ വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുകയും വിതരണ ശൃംഖലയെ നവീകരിക്കേണ്ടതുമുണ്ട്. വ്യാവസായിക ആവശ്യങ്ങള്‍ക്കും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും മതിയായ ഊര്‍ജ്ജ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്.
നിലവില്‍ കേരളത്തിന് പ്രതിദിനം ഏകദേശം 4,500 മുതല്‍ 5,000 മെഗാ വാട്ട് വൈദ്യുതി ആവശ്യമുണ്ട്. ഇക്കഴിഞ്ഞ വേനല്‍ക്കാലത്ത്, ആവശ്യകത 5,700 മെഗാവാട്ടിനു മുകളില്‍ പോയി. അഭ്യന്തര ഉൽപാദനത്തെ മാത്രം ആശ്രയിക്കാൻ കഴിയാത്ത സാഹചര്യമാണ്.

തൊട്ടിയാർ പദ്ധതിക്കുപുറമെ ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം ഇതുവരെ 48.55 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ജലവൈദ്യുത പദ്ധതികളും 910 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പദ്ധതികളും പുതുതായി നടപ്പാക്കിയിട്ടുണ്ട്. വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ഉപഭോഗം കണക്കിലെടുത്ത് 2030 ഓടുകൂടി സ്ഥാപിത ശേഷി 10,000 മെഗാവാട്ട് ആയി ഉയര്‍ത്തുന്നതിനാണ് ഈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
തൊട്ടിയാര്‍ ജലവൈദ്യുതപദ്ധതിക്കു പുറമെ പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീം, ഭൂതത്താൻകെട്ട് ചെറുകിട ജലവൈദ്യുത പദ്ധതി, മാങ്കുളം ജലവൈദ്യുത പദ്ധതി, ചിന്നാർ ചെറുകിട ജലവൈദ്യുത പദ്ധതി, ഒലിക്കല്‍ ചെറുകിട ജലവൈദ്യുത പദ്ധതി, പൂവാരംതോട് ചെറുകിട ജലവൈദ്യുത പദ്ധതി, ചെങ്കുളം ഓഗ്മെന്റേഷന്‍ പദ്ധതി, പഴശ്ശി സാഗര്‍ ചെറുകിട ജലവൈദ്യുത പദ്ധതി, അപ്പര്‍ ചെങ്കുളം ചെറുകിട ജലവൈദ്യുത പദ്ധതി എന്നിവയും നടപ്പാക്കിവരികയാണ്. കേരളത്തിന് പുറത്ത് കൽക്കരിനിലയങ്ങൾ ആരംഭിക്കുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്.

ജലവൈദ്യുത പദ്ധതികള്‍ക്ക് പുറമെ സൗരോര്‍ജ്ജത്തെയും കേരളത്തിന് പ്രയോജനപ്പെടുത്തേണ്ടതുണ്ട്. . ഇതിനായിട്ടാണ് “സൗര” പദ്ധതി നടപ്പാക്കുന്നത്. ഇതിന് കീഴില്‍ രണ്ട് ഘട്ടങ്ങളിലായി 203.34 മെഗാവാട്ടിന്റെ 49,402 നിലയങ്ങള്‍ കമ്മീഷന്‍ ചെയ്യാന്‍ കഴിഞ്ഞു. പുറമെ മറ്റു വിവിധ പദ്ധതികളുടെ കീഴില്‍ 1,70,638 നിലയങ്ങള്‍ സ്ഥാപിച്ചതു വഴി സൗരോര്‍ജ്ജത്തിലൂടെ 1,215.68 മെഗാവാട്ട് കൂടി ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
കാറ്റില്‍ നിന്നുള്ള വൈദ്യുതോല്‍പാദനവും പ്രോത്സാഹിപ്പിക്കുകയാണ്. കേരളത്തിലെ കാറ്റാടി ഊര്‍ജ്ജ പദ്ധതികളുടെ നിലവിലെ സ്ഥാപിത ശേഷി 71.275 മെഗാവാട്ടാണ് . അതേസമയം കേരളത്തിന് കൈവരിക്കാൻ കഴിയുന്ന ശേഷി 2,600 മെഗാവാട്ട് ആയാണ് കണക്കാക്കപ്പെടുന്നത്. അതിലേക്കുള്ള പരിശ്രമങ്ങള്‍ നടത്തുകയാണ്.
പ്രസരണ ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനാണ് ട്രാന്‍സ്ഗ്രിഡ് പദ്ധതി നടപ്പിലാക്കുന്നത്. അതിന്റെ രണ്ടാം ഘട്ടം ഇപ്പോൾ നടന്നുവരുന്നു. ഇതിനുപുറമെ ഒരു ഗ്രീന്‍ കോറിഡോര്‍ പാക്കേജും സംസ്ഥാനം നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി 400 കിലോ വോൾട്ട് ശേഷിയുള്ള മൂന്ന് സബ് സ്റ്റേഷനുകളും, 220 കിലോ വോൾട്ട് ശേഷിയുള്ള 22 സബ് സ്റ്റേഷനുകളും, ഒരു 110 കിലോ വോൾട്ട് സബ് സ്റ്റേഷനും, 3,770 സര്‍ക്യൂട്ട് കിലോമീറ്റര്‍ എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍ ലൈനുകളും ഒരുങ്ങും.

ട്രാന്‍സ്ഗ്രിഡ് പദ്ധതി പൂര്‍ത്തിയാകുതോടെ നമ്മുടെ പ്രസരണശൃംഖല ശക്തിപ്പെടും. പദ്ധതി പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ പ്രസരണനഷ്ടം പരിഹരിച്ച് 107.8 മെഗാവാട്ടിന്റെ നേട്ടമുണ്ടാകുമെന്നും അതുവഴി പ്രതിവര്‍ഷം ശരാശരി 521 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിക്കാനാവുമെന്നും കണക്കാക്കിയിട്ടുണ്ട്.
വൈദ്യുതി വിതരണ മേഖലയെ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയാണ് “ദ്യുതി”. ഇതിന്റെ ആദ്യഘട്ടത്തില്‍ 3,765 കോടി രൂപയുടെ പദ്ധതികളും രണ്ടാം ഘട്ടത്തില്‍ 747 കോടി രൂപയുടെ പദ്ധതികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി 15,000 കിലോമീറ്ററോളം ലൈനുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 6,158 ട്രാന്‍സ്‌ഫോര്‍മറുകളും സ്ഥാപിച്ചു. വൈദ്യുതി സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള 977 കോടി രൂപയുടെ പദ്ധതികളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. 2,131 കോടി രൂപയുടെ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിവരികയാണ്.
ഊര്‍ജ്ജ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് ഫിലമെന്റ് രഹിത കേരളം പദ്ധതി . ഇതുവരെ 20 ലക്ഷം ഉപഭോക്താക്കളാണ് രജിസ്റ്റര്‍ ചെയ്തത്. തെരുവു വിളക്കുകള്‍ എല്‍ ഇ ഡിയിലേക്കു മാറ്റുന്ന നിലാവ് പദ്ധതി മുഖേന 4 ലക്ഷത്തോളം സ്ട്രീറ്റ് ലൈറ്റുകള്‍ മാറ്റിസ്ഥാപിച്ചു. വൈദ്യുതി വാഹനങ്ങള്‍ക്കായി എല്ലാ ജില്ലകളിലും ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 80 ഫാസ്റ്റ് ചാര്‍ജ്ജിംഗ് സ്റ്റേഷനുകളാണ് ഇതുവരെ സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ 1,169 പോള്‍മൗണ്ടഡ് ചാര്‍ജ്ജിംഗ് സ്റ്റേഷനുകളും സ്ഥാപിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ ഊര്‍ജ്ജ ഉല്‍പാദന, വിതരണ, ഉപയോഗരംഗങ്ങളില്‍ കാര്യക്ഷമതയോടെയുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയായി.ലോവർ പെരിയാർ ജലവൈദ്യുതപദ്ധതി അങ്കണത്തിൽ നടന്ന പരിപാടിയിൽ ദേവികുളം എം എൽ എ അഡ്വ. എ. രാജ, ഉടുമ്പൻചോല എം എൽഎയും മുൻ വൈദ്യുതിവകുപ്പ് മന്ത്രിയുമായ എം എം മണി, കോതമംഗലം എം എൽ എ ആൻ്റണി ജോൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു , കെ എസ് ഇ ബി ചെയർമാൻ ബിജുപ്രഭാകർ ,ജില്ലാ കളക്ടർ വി വിഗ്നേശ്വരി , ത്രിതലപഞ്ചായത്ത് ജനപ്രതിനിധികൾ , രാഷ്ട്രീയകക്ഷി നേതാക്കൾ , ഉദ്യോഗസ്ഥപ്രമുഖർ എന്നിവർ പങ്കെടുത്തു.

You May Also Like

CRIME

കോതമംഗലം: വീട്ടമ്മമാരുടെ മാല പൊട്ടിച്ച് ഇരുചക്രവാഹനത്തിൽ കടന്നുകളഞ്ഞയാളെ പിടികൂടി. കീരംപാറ തട്ടേക്കാട് കൊണ്ടിമറ്റം പുത്തൻപുര വീട്ടിൽ സിനു കുട്ടപ്പൻ (41) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ചേലാട് കള്ളാട് ഭാഗത്ത് നിന്നും...

NEWS

കോതമംഗലം : അനശ്വര ചലച്ചിത്ര നടൻ ജയന്റെ സ്മരണക്കായ് തിരുവനന്തപുരം ജയൻ കലാ സാംസ്‌കാരിക വേദി ഏർപ്പെടുത്തിയിട്ടുള്ള മാധ്യമ പുരസ്‌ക്കാരത്തിന് പത്രപ്രവർത്തകനും, കോതമംഗലം എം. എ. കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ. സി....

NEWS

കോതമംഗലം: സാറാമ്മ വധത്തിൻ്റെ ഭീതി വിട്ടുമാറുന്നതിന് മുൻപേ വീണ്ടും പിണ്ടിമനയും ചേലാടും പട്ടാപ്പകൽ വീട്ടമ്മയുടെ മാല പൊട്ടിക്കൽ ജനം പരിഭ്രാന്തിയിൽ. പൊലിസ് പ്രതിയുടെ സിസിടിവ ദ്യശ്യം പുറത്ത് വിട്ടു. അന്വേഷണം ഊർജിതമാക്കിയതായി കോതമംഗലം...

NEWS

കോതമംഗലം : അത്യാധുനിക സൗകര്യങ്ങൾ ഒരുക്കി കോതമംഗലം ഇ വി എം ടാക്കീസ് വീണ്ടും പ്രവർത്തനം ആരംഭിച്ചു. ഡോൾബി അറ്റ്മോസ്‌ സൗണ്ട് സിസ്റ്റം,സിൽവർ സ്ക്രീൻ, ലേസർ പ്രൊജക്ടർ 3D, പെൻ വർക്കർ ബ്രാൻഡ്...

NEWS

കോതമംഗലം :കോതമംഗലം ലയൺസ് ക്ലബ്ബും ശ്രീ ഭവാനി ഫൗണ്ടേഷൻ കാലടിയും സംയുക്തമായി ചേർന്ന് കോതമംഗലത്ത് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലെയും കോതമംഗലം മാർ ബസേലിയോസ് ദന്തൽ കോളേജിലെയും വിദഗ്ധരായ...

ACCIDENT

കോതമംഗലം: നെല്ലിമറ്റത്ത് ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഊന്നുകല്‍ വെള്ളാമകുത്ത് തടത്തിക്കുടിയില്‍ അനിലാണ്(32) മരിച്ചത്. മരപ്പണി തൊഴിലാളിയാണ് മരിച്ച അനില്‍. വെള്ളിയാഴ്ച രാത്രി കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിരെവന്ന...

NEWS

കോതമംഗലം: മലയാള സാഹിത്യത്തിലെ അതുല്യ പ്രതിഭയും എഴുത്തച്ഛൻ പുരസ്കാര ജേതാവുമായ ടി. പത്മനാഭനെ മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂളിൽ ആദരിച്ചു. ‘ഇഗ്നൈറ്റ് ദി യങ് മൈൻ്റ്സ് ‘എന്ന പരിപാടിയുടെ ഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ...

NEWS

കോതമംഗലം:കേരള സ്കൂൾ ഒളിമ്പിക്സ് ന്റെ ഭാഗമായി കോതമംഗലം എം എം കോളേജിൽ നടന്ന നീന്തൽ മത്സരം സമാപിച്ചു. സമാപന സമ്മേളനവും സമ്മാനദാനവും കോതമംഗലം എം എൽ എ  ആന്റണി ജോൺ നിർവഹിച്ചു. കോതമംഗലം...

NEWS

കോതമംഗലം : കേരള സ്കൂൾ കായികമേള താരങ്ങൾക്ക് കൊച്ചി മെട്രോയുടെ സൗജന്യ യാത്ര സംഘടിപ്പിച്ചു. കോതമംഗലത്ത് വച്ച് ആന്റണി ജോൺ എംഎൽഎ കുട്ടികൾക്ക് കൂപ്പണുകൾ നൽകി സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ഭൂമി തരം മാറ്റം സ്പെഷ്യൽ അദാലത്ത്സംഘടിപ്പിച്ചു . സംസ്ഥാനത്തെ വിവിധ റവന്യൂ ഓഫീസുകളിൽ സമർപ്പിക്കപ്പെട്ടിട്ടുള്ള തരം മാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാനത്ത് സ്പെഷ്യൽ അദാലത്തുകൾ സംഘടിപ്പിച്ച്...

NEWS

കോതമംഗലം: ബൈക്കപകടത്തില്‍ പരിക്കേറ്റ് സഹായം തേടുന്ന സഹോദരങ്ങള്‍ക്ക് കൈത്താങ്ങാന്‍ കൈകോര്‍ത്ത് കോതമംഗലത്തെ പ്രൈവറ്റ് ബസ്സുകളും. 22ഓളം സ്വകാര്യ ബസ്സുകളാണ് ഐറിനും ഐവിനും വേണ്ടി നിരത്തിലിറങ്ങിയത്.. ചികിത്സാ സഹായത്തിനായുള്ള യാത്ര ട്രാഫിക് എസ് ഐ...

NEWS

കോതമംഗലം :സംസ്ഥാന സ്‌കൂള്‍ കായികമേളയിൽ നീന്തൽ മത്സരങ്ങളിൽ ഹാട്രിക് റെക്കോഡ് നേട്ടവുമായി തിരുവനന്തപുരം എം വി എച്ച് എസ് എസ് തുണ്ടത്തില്‍ സ്‌കൂളിലെ വിദ്യാ൪ഥികളായ എസ്. അഭിനവും മോ൯ഗം തീ൪ഥു സാംദേവും. സീനിയര്‍...

error: Content is protected !!