Connect with us

Hi, what are you looking for?

EDITORS CHOICE

നന്ദനയുടെ കൈകളില്‍ വിരിഞ്ഞ വര്‍ണ്ണ കുപ്പികള്‍; അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി സോഷ്യല്‍ മീഡിയ

കോതമംഗലം : കൊറോണ കാലം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കരവിരുതു കളില്‍ കൗതുകം തീര്‍ക്കുവാനുളളസുവര്‍ണ്ണ കാലം. നെല്ലിക്കുഴി ഗ്രീന്‍വാലി സ്ക്കൂള്‍ 9ാം ക്ലാസ് വിദ്യാര്‍ത്ഥി‍യായ നന്ദനയുടെ വര്‍ണ്ണ മനോഹാരിതയില്‍ പിറവിയെടുത്ത കുപ്പികള്‍ ഇതിനോടകം സോഷ്യല്‍ മീഡീയായില്‍ വൈറലായി കഴിഞ്ഞു. അലക്ഷ്യമായി വലിച്ചെറിയുന്നതും ഉപേക്ഷിക്കുന്നതുമായ കുപ്പികള്‍ ശേഖരിച്ച് മനോഹരമായി പെയിൻ്റ് ചെയ്താണ് നന്ദന ഈ വര്‍ണ്ണ കുപ്പികള്‍ നിര്‍മ്മിക്കുന്നത്.

വിവിധ തരത്തിലുളള ചായങ്ങൾ ആണ് ഇതിനായ് നന്ദന ഉപയോഗിക്കുന്നത്. സ്ക്കൂൾ അടച്ചതോടെ വീട്ടിൽ വെറുതെയിരുന്ന് ടിവി യും ,കാർട്ടൂണുകളും കാണുന്നതിനിടയിൽ തൻ്റെ കലാപരമായ കഴിവുകള്‍ ഈ കുപ്പികളില്‍പരീക്ഷിച്ചതോടെ യാണ് ഏവര്‍ക്കും അസൂയതോന്നും വിധത്തില്‍ വര്‍ണ്ണങ്ങള്‍വിരിയിച്ച ഈ കുപ്പികള്‍ പിറവിയെടത്തത്. വര്‍ണ്ണമനോഹരമായി നിര്‍മ്മിച്ച ഈ കുപ്പികള്‍ വീട്ടില്‍ സൂക്ഷിച്ച് വച്ചിരിക്കയാണ് നന്ദന ഇപ്പോള്‍. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗമായിട്ടുളള എ.വി രാജേഷ് – സൗമ്യ ദംബതികളുടെ മകളാണ് നന്ദന എന്ന ഈ കൊച്ചുമിടുക്കി.

https://www.facebook.com/kothamangalamvartha/videos/1505235582969989/

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...