മൂവാറ്റുപുഴ: മൂവാറ്റുപുഴ – കോതമംഗലം ദേശീയപാതയിലെ ബൈപ്പാസ് പദ്ധതികളില്‍ ഉണ്ടായിരിക്കുന്ന കാലതാമസം പ്രദേശവാസികളില്‍ ആശങ്കയ്ക്ക് ഇടയാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക നഷ്ടമാകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി ആരോപിച്ചു. 202324 സാമ്പത്തിക വര്‍ഷം കേന്ദ്രം അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പദ്ധതി ആരംഭിക്കേണ്ടിയിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടികളിലെ കാലതാമസം കാരണം പദ്ധതി മുന്നോട്ടുപോയില്ല.
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കൊപീറ്റണ്ട് അഥോറിറ്റി ഫോര്‍ ലാന്റ് അക്വിസിഷന്‍ എന്ന ഏജന്‍സിയാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നടത്തുന്നത്. എന്നാല്‍ ഈ നടപടികളിലുണ്ടായ കാലതാമസം കാരണം പദ്ധതി മുന്നോട്ടു പോകുന്നില്ലെന്നും എംപി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഒരു നിശ്ചിത സമയത്തിനുള്ളില്‍ ഉപയോഗിക്കേണ്ടതാണ്. സമയബന്ധിതമായി പദ്ധതി ആരംഭിക്കാത്തതിനാല്‍ ഈ ഫണ്ട് നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനായി എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്നും എംപി വാര്‍ത്തസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. നഗരസഭാധ്യക്ഷന്‍ പി.പി. എല്‍ദോസ് പങ്കെടുത്തു.