കോതമംഗലം : കോതമംഗലം താലൂക്കിൽ കോവിഡ് കേസുകള് കൂടുതലായി റിപ്പോര്ട്ട് ചെയ്യുന്ന സാഹചര്യത്തില് ജനങ്ങള് കൂടുതല് ജാഗ്രത പാലിയ്ക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം. ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സദസ്സായി ഡിസംബര് 10-ലെ കോതമംഗലത്തെ നവകേരള സദസ്സ് മാറി എന്നും സദസ്സിന്റെ വിജയത്തിനായി സഹകരിച്ച ഏവരോടും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും ആന്റണി ജോണ് എം.എല്.എ യോഗത്തില് പറഞ്ഞു. നവകേരള സദസ്സില് 3911 നിവേദനങ്ങള് ആണ് ലഭിച്ചതെന്നും ഇവയില് എല്ലാം സമയബന്ധിതമായി തീര്പ്പാക്കുന്നതിനായുളള നടപടികള് വേഗത്തില് പുരോഗമിക്കുകയാണെന്ന് തഹസില്ദാര് റേച്ചല് കെ.വര്ഗീസ് യോഗത്തെ അറിയിച്ചു. മാമലക്കണ്ടം- എളംബ്ലാശേരി -കുളത്തികുടി റോഡിലൂടെയുളള ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രം തടയുന്ന വനം വകുപ്പ് നടപടി അംഗീകരിക്കാന് കഴിയുന്നതല്ലെന്ന് യോഗം ചൂണ്ടിക്കാണിച്ചു. കോട്ടപ്പടി -കൂവകണ്ടം പ്രദേശങ്ങളും ഈ അടുത്തായി വനം വകുപ്പ് ഏര്പ്പെടുത്തിയ അനാവശ്യ നിയന്ത്രണങ്ങള് അവസാനിപ്പിക്കണം എന്നും യോഗം നിര്ദ്ദേശിച്ചു. വര്ദ്ധിച്ചു വരുന്ന ലഹരി വ്യാപനത്തിനെതിരായി എക്സൈസ് പോലീസ് ഡിപ്പാര്ട്ട്മെന്റുകള് സ്വീകരിച്ച് വരുന്ന നടപടികള് കൂടുതല് കര്ശനം ആക്കണമെന്ന് യോഗം നിര്ദ്ദേശിച്ചു. പ്രൊഫഷണല് കോളേജുകള് അടക്കമുളള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹോസ്റ്റലുകളിലും സ്ഥാപന പരിസരങ്ങളിലും മറ്റ് സ്വകാര്യ ഹോസ്റ്റലുകളിലും പരിസരങ്ങളിലും നിരീക്ഷണവും പരിശോധനയും കര്ശനമാക്കണമെന്നും യോഗം നിര്ദ്ദേശിച്ചു. രാത്രികാലങ്ങളില് കോതമംഗലം നഗരത്തിലും ഇതുമായി ബന്ധപ്പെട്ട പരിശോധനകള് കര്ശനമാക്കണമെന്ന് യോഗം നിര്ദ്ദേശിച്ചു. അതിഥി തൊഴിലാളികളുടെ ക്യാമ്പുകളും താമസ സ്ഥലങ്ങളിലും പ്രത്യേകമായ നിരീക്ഷണം വേണമെന്ന് യോഗം തീരുമാനിച്ചു. നിലവില് നടന്നു വരുന്ന ദേശീയപാത നവീകരണ പ്രവര്ത്തനങ്ങള് വേഗത്തില് ആക്കണമെന്നും പ്രവര്ത്തികള് നടത്തുമ്പോള് വിവിധ വകുപ്പുകളുടെ ഏകോപനം ദേശീയപാത അധികൃതര് ഉറപ്പ് വരുത്തണമെന്നും യോഗം നിര്ദ്ദേശിച്ചു. തങ്കളം-കോഴിപ്പിളളി ബൈപാസിന്റെ രണ്ടാം റീച്ചിലെ നിര്മ്മാണ പ്രവര്ത്തനങ്ങള് വേഗത്തില് നടന്ന് വരുന്നതായും പൊതുമരാമത്ത് വര്ക്കിലെ ബഡ്ജറ്റ് വര്ക്ക് ഉള്പ്പെടെ പുരോഗമിക്കുകയാണെന്നും PWD അധികൃതര് യോഗത്തെ അറിയിച്ചു. തൃക്കാരിയൂര്-വേട്ടാമ്പാറ റോഡിന്റെ നവീകരണ പ്രവര്ത്തനങ്ങള് ആരംഭിച്ചതായും കലുങ്കുകള് ഉള്പ്പെടെയുളള നിര്മ്മാണ പ്രവര്ത്തനങ്ങള് പുരോഗമിക്കുന്നതായും പൊതുമരാമത്ത് ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥര് യോഗത്തെ അറിയിച്ചു. വര്ക്കുകള് സമയ ബന്ധിതമായി പൂര്ത്തീകരിക്കുന്നതില് പൊതുമരാമത്ത്, കെ.എസ്.ഇ.ബി, വാട്ടര് അതോറിറ്റി എന്നി ഡിപ്പാര്ട്ട്മെന്റുകളുടെ ഒത്തൊരുമയോടുളള പ്രവര്ത്തനം ഉണ്ടാകണമെന്നും എം.എല്.എ യോഗത്തില് നിര്ദ്ദേശിച്ചു.വന്യ മൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളില് ഹാങ്ങിംഗ് ഫെന്സ് സ്ഥാപിക്കുന്നതിനുളള നടപടി സംയുക്തമായി പുരോഗമിക്കുകയാണെന്ന് വനം, കൃഷി വകുപ്പ് ഉദ്യോഗസ്ഥര് യോഗത്തെ അറിയിച്ചു. കോട്ടപ്പടി വാവേലിയില് കഴിഞ്ഞ ദിവസം അജ്ഞാത ജീവി വളര്ത്തു മൃഗത്തെ ആക്രമിച്ച സംഭവത്തെ തുടര്ന്ന് ഈ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ആവശ്യമെങ്കില് കൂടടക്കം സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര് അറിയിച്ചു. കോട്ടപ്പടി മാര് ഏലിയാസ് സ്കൂളിന് സമീപത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് പൊതുമരാമത്ത്, വാട്ടര് അതോറിറ്റി, ദേശീയപാത പൊതുമരാമത്ത് വിഭാഗം എന്നിവര് സംയുക്തമായി ആവശ്യമായ തുടര് നടപടികള് സ്വീകരിക്കണമെന്ന യോഗം തീരുമാനിച്ചു. പെരിയാര് വാലി- മുവാറ്റുപുഴ വാലി കനാലുകളിലൂടെ ഉളള ജല വിതരണം സാധാരണ നിലയില് ആയിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര് യോഗത്തെ അറിയിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കോതമംഗലത്തു പ്രവര്ത്തിക്കുന്ന മേഖല കാര്യാലയത്തില് നിന്നുളള സേവനങ്ങള് കൂടുതല് കാര്യക്ഷമം ആക്കണമെന്ന് യോഗം നിര്ദ്ദേശിച്ചു. കോതമംഗലം താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് കം കാഷാലിറ്റി ബ്ലോക്കിന്റെ നിര്മ്മാണ പ്രവര്ത്തനങ്ങള് പുരോഗമിക്കുന്നതായും 12 കോടി രൂപ കിഫ്ബി ഫണ്ട് ചെലവഴിച്ച് ഉള്ള നിര്മ്മാണ പ്രവര്ത്തനങ്ങള് ആരംഭിച്ചതായും താലൂക്ക് ആശുപത്രി സൂ പ്രണ്ട് യോഗത്തെ അറിയിച്ചു. പട്ടണത്തിന്റെ പലമേഖലകളിലുമുള്ള അനധികൃത പാര്ക്കിംഗിനെതിരെ പോലിസ്,മോട്ടോര് വാഹന വകപ്പുകള് പരിശോധന കര്ശനമാക്കണമെന്നും യോഗം തീരുമാനിച്ചു. പാതയോരങ്ങളില് വ്യാപകമായി ഡമ്പ് ചെയ്തിട്ടുളള ഇലക്ട്രി ക്ക് പോസ്റ്റുകളെ സംബന്ധിച്ച് കെ.എസ്.ഇ.ബി, പൊതുമരാമത്ത് ദേശീയപാത വകുപ്പുകള് ആവശ്യമായ കൂടിയാലോചനകള് നടത്തി വേണ്ട ക്രമീകരണങ്ങള് ചെയ്യണമെന്ന് യോഗം നിര്ദ്ദേശിച്ചു പലമേഖലകളിലും നില്ക്കുന്ന അപകടകരമായ മരങ്ങള് സമയബന്ധിതമായി മുറിച്ച് മാറ്റുന്നതില് ബന്ധപ്പെട്ട വകുപ്പുകളുടെ കൃത്യമായ ശ്രദ്ധ ഉണ്ടാകണമെന്ന് യോഗം നിര്ദ്ദേശിച്ചു. യോഗത്തില് ആന്റണി ജോണ് എം.എല്.എ അദ്ധ്യക്ഷത വഹിച്ചു. തഹസില്ദാര് റേച്ചല് കെ വര്ഗീസ്, കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, മുവാറ്റുപുഴ എം.എല്.എ.യുടെ പ്രതിനിധി അജു വര്ഗീസ്, എം.എസ്.എല്ദോസ്, പ്രിന്സ് വര്ക്കി, തോമസ് തോമ്പ്ര , ഷാ ജന് അമ്പാട്ട്, ബേബി പൗലോസ് , വിവിധ വകുപ്പ് മേധാവികള് എന്നിവര് യോഗത്തിൽ പങ്കെടുത്തു.
You May Also Like
NEWS
കോതമംഗലം : നവംബർ 4 മുതൽ 11 വരെ കോതമംഗലത്തുൾപ്പെടെ 17 കേന്ദ്രങ്ങളിലായി നടത്തപ്പെടുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രചരണാർത്ഥം കോതമംഗലത്തെത്തിയ എത്തിയ പ്രചാരണ ജാഥയ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണം നൽകി. കോതമംഗലം ടൗണിലൂടെ...
NEWS
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്കുടി ആദിവാസി കോളനിയില് കാട്ടാനകള് കൃഷിയിടത്തിലിറങ്ങി കാര്ഷികവിളകള് നശിപ്പിച്ചു. വനമേഖലയോട് ചേര്ന്ന് കിടക്കുന്ന പിണവൂര്കുടി ആദിവാസി കോളനിയില് നാല് ദിവസമായി തുടര്ച്ചയായി വരുന്ന കാട്ടാനക്കൂട്ടം നിരവധി പേരുടെ കൃഷിയിടങ്ങളാണ്...
NEWS
കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ സെക്രട്ടറി ഇ കെ ശിവൻ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് നെൽകൃഷിക്ക് അടിവളമായും...
NEWS
കോതമംഗലം : ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള കേരളീയം മാധ്യമപുരസ്കാരത്തിന് പത്രപ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സ് അർഹനായി...