Connect with us

Hi, what are you looking for?

CRIME

സദാചാര അക്രമവും പിടിച്ച് പറിയും: രണ്ടുപേർ പോലീസ് പിടിയിൽ

കോതമംഗലം: സദാചാര അക്രമവും പിടിച്ച് പറിയും നടത്തിയ കേസിൽ രണ്ടുപേർ പോലീസ് പിടിയിൽ . മൂവാറ്റുപുഴ പുന്നമറ്റം കോട്ടക്കുടി ഷമീർ (42 ), മുവാറ്റുപുഴ മാർക്കറ്റ് പള്ളത്ത് കടവിൽ നവാസ് (39) എന്നിവരെയാണ് കോതമംഗലം പോലീസ് ഇൻസ്‌പെക്ടർ പി.ടി ബിജോയിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പതിനാലിന് രാത്രി എട്ടരയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരാതിക്കാരനായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശിയായ യുവാവും പെൺ സുഹൃത്തും ബൈക്കിൽ യാത്ര ചെയ്യുമ്പോൾ സംഘം തടഞ്ഞ് നിർത്തി ചോദ്യം ചെയ്യുകയും യുവാവിനെ മർദ്ദിക്കുകയുമായിരുന്നു. ആക്രമത്തിൽ യുവാവിന്റെ കാൽമുട്ടിന് പൊട്ടലും സാരമായ പരിക്കുകളും സംഭവിച്ചു. യുവാവിന്റെ പണവും യു.എ.ഇ ലൈസൻസ് , എ.ടി.എം കാർഡ് അടങ്ങിയ ബാഗ് എന്നിവ സംഘം തട്ടിയെടുത്തു. തുടർന്നുള്ള അന്വേഷണത്തിൽ ബാഗും രേഖകളും നവാസിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ് ഐ ആൽബിൻ സണ്ണി . എസ് ഐ എ .എസ് റെജി എ എസ് ഐ എസ്. സലി, സിപിഒ മാരായ നിയാസ്, ഷെഫീഖ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...