വല്ലം പാറപ്പുറം കടവ് പാലം ഉദ്ഘാടന പുരോഗതി വിലയിരുത്തി എംഎൽഎമാർ.
ഉദ്ഘാടനത്തിന് സജ്ജമായ വല്ലം – പാറക്കടവ് പാലത്തിന്റെ അവസാന വട്ട അവലോകനത്തിനായി എംഎൽഎമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അൻവർ സാദത്ത് എംഎൽഎയുടെയും എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെയും നേതൃത്വത്തിൽ ഉദ്യോഗസ്ഥന്മാരുമായി ഉദ്ഘാടന പരിപാടിയുടെ പുരോഗതി വിലയിരുത്തി. നാളെ രാവിലെ ഒമ്പതരക്കാണ് പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസ് പാലത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കുന്നത് . ആലുവ , പെരുമ്പാവൂർ നിയോജകമണ്ഡലങ്ങളിലെ ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള മുഴുവൻ ജനപ്രതിനിധികളും ഉദ്ഘാടനചടങ്ങിൽ സംബന്ധിക്കുമെന്ന് എംഎൽഎമാർ പറഞ്ഞു .വല്ലം പാറക്കടവ് ഭാഗങ്ങളിലെ പ്രദേശങ്ങൾക്ക് വികസന കുതിപ്പേകുന്ന പാലത്തിൻറെ ഉദ്ഘാടനത്തിന് വമ്പിച്ച സജ്ജീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത് .രണ്ടായിരത്തോളം ജനങ്ങൾ ഉദ്ഘാടന സമയത്ത് പാലം സന്ദർശിക്കുമെന്നാണ് കരുതപ്പെടുന്നത് .
