കോതമംഗലം : മുള്ളരിങ്ങാട് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട അമര്‍ ഇബ്രാഹിമിന്റെ കുടുംബാംഗങ്ങളെ ആന്റണി ജോണ്‍ എംഎല്‍എ, പി.ജെ ജോസഫ് എംഎല്‍എ എന്നീവരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. അമറിന്റെ ഭവനത്തിലെത്തിയ എംഎല്‍എമാരുടെ സംഘം അമറിന്റെ പിതാവ് പാലിയത്ത് ഇബ്രാഹിമിനെയും മാതാവ് ജമീലയെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.