Connect with us

Hi, what are you looking for?

NEWS

പ്ലാമുടി -ഇരുമലപ്പടി റോഡിന്റെ നവീകരണം; അടുത്ത ടെൻഡർ അപ്പ്രൂവൽ കമ്മിറ്റിയിൽ സമർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി മന്ത്രി കെ എൻ ബാലഗോപാൽ 

കോതമംഗലം : പ്ലാമുടി -ഇരുമലപ്പടി റോഡിന്റെ നവീകരണം;
അടുത്ത ടെൻഡർ അപ്പ്രൂവൽ കമ്മിറ്റിയിൽ സമർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്.
കോതമംഗലം മണ്ഡലത്തിൽ കിഫ്‌ബി പദ്ധതിയായി നടപ്പാക്കുന്ന പ്ലാമുടി- ഇരുമലപ്പടി റോഡ് (പ്ലാമുടി – ഊരം കുഴി) നവീകരണ പ്രവർത്തിയുടെ നിലവിലെ സ്ഥിതിയെ സംബന്ധിച്ചും സാങ്കേതിക നടപടികൾ ദുരിതഗതിയിൽ പൂർത്തീകരിച്ച് പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സംബന്ധിച്ചും എം എൽ എ സഭയിൽ ചോദ്യം ഉന്നയിച്ചു.20/08/2016-ലെ G.O (Rt) No.1192/2016/PWD പ്രകാരം തത്വത്തില്‍ ഭരണാനുമതി ലഭിച്ച പ്ലാമുടി – കോട്ടപ്പടി – പാനിപ്ര – ഇരുമലപ്പടി – ഊരംകുഴി റോഡ്‌ ഇംപ്രൂവ്‌മെന്റ്‌ പ്രവൃത്തിയ്ക്ക്‌ 17.01.2018-ലെ APR -1/30/2018/KIIFBI നമ്പര്‍ നടപടി ക്രമ ഉത്തരവ്‌ പ്രകാരം കിഫ്ബി 22.66 കോടി രൂപയുടെ ധനാനുമതി നല്‍കിയിരുന്നു. ലഭിച്ചിട്ടുണ്ട്‌.

01/08/2018 തീയതിയിലെ കരാര്‍ ഉടമ്പടി പ്രകാരം പ്രവൃത്തി ആരംഭിച്ചിരുന്നെങ്കിലും , കെ.ആര്‍.എഫ്‌.ബി പ്രോജക്റ്റ് ഡയറക്ടറുടെ 29/11/2022-ലെ നടപടിക്രമ ഉത്തരവ്‌ പ്രകാരം പ്രസ്തുത പ്രവൃത്തി കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തില്‍ ടെര്‍മിനേറ്റ്‌ ചെയ്തിരുന്നു.
തുടര്‍ന്ന്‌ പ്ലാമൂടി മുതല്‍ ഇരുമലപ്പടി വരെയുള്ള ഭാഗത്തെ ബാലന്‍സ്‌ പ്രവൃത്തികള്‍ക്കായി തയ്യാറാക്കിയ എസ്റ്റിമേറ്റിന്‌, 25/09/2023-ന്‌ നടന്ന 140-മത്‌ ടെക്നിക്കല്‍ കമ്മിറ്റി സാങ്കേതികാനുമതി നല്‍കിയിരുന്നു. ബാലന്‍സ്‌ പ്രവൃത്തി 02/09/2024-ന്‌ ടെണ്ടര്‍ ചെയ്തെങ്കിലും ഏറ്റവും കുറവ്‌ കൊട്ട് ട്ട്‌ ചെയ്ത തുക അനുവദനീയമായ പരിധിയിലും കൂടുതലായതിനാല്‍ 09/10/2024-ലെ 54-മത്‌ ടെണ്ടര്‍ അപ്രൂവല്‍ കമ്മറ്റി ടി പ്രവൃത്തി റീ-ടെണ്ടര്‍ ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവൃത്തി 10/10/2024-ന്‌ റീ.

ടെണ്ടര്‍ ചെയ്തെങ്കിലും കോട്ട്‌ ചെയ്ത തുക കുറക്കാന്‍ L1 കരാറുകാരന്‍ തയ്യാറാകാത്തതിനാല്‍ 30/10/2024-ന്‌ വീണ്ടും റീ-ടെണ്ടര്‍ ചെയ്യുകയും, അംഗീകാരത്തിനായി 13/01/2025-ന്‌ 56-മത്‌ ടെന്‍ഡര്‍ അപ്രൂവല്‍ കമ്മിറ്റിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തില്‍ ടെര്‍മിനേറ്റ്‌ ചെയ്ത പ്രവൃത്തിയുടെ ബാലന്‍സ്‌ പ്രവൃത്തി നിലവിലുള്ള ഷെഡ്യൂള്‍ ഓഫ്‌ റേറ്റില്‍ ടെന്‍ഡര്‍ ചെയ്തത്‌ സംബന്ധിച്ച്‌ വ്യക്തത ആവശ്യമുണ്ടെന്ന്‌ കമ്മിറ്റി അഭിപ്രായപ്പെടുകയും ആയത് പരിശോധിച്ച് അടുത്ത ടെൻഡർ അപ്രൂവൽ കമ്മിറ്റിയിൽ സമർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്ന് നിർവഹണ ഏജൻസിയായ കെ ആർ എഫ് ബി അറിയിച്ചിട്ടുള്ളത്. ബാലൻസ് പ്രവർത്തിയുടെ ടെൻഡർ അംഗീകരിച്ച ലഭിക്കുന്ന മുറയ്ക്ക് സെലക്ഷൻ നോട്ടീസ് നൽകി കരാറിൽ ഏർപ്പെട്ട പ്രവർത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്ന് നിർവഹണ ഏജൻസിയായ കെ ആർ എഫ് ബി അറിയിച്ചിട്ടുള്ളതായി മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: തരിശുകിടന്ന നിലം ഉള്‍പ്പെടെ കൃഷിയോഗ്യമാക്കി നൂറ് മേനി വിളവ് ലഭിച്ച കക്കാട്ടുര്‍ പാടശേഖരത്തില്‍ കൊയ്ത്തുത്സവം നടത്തി. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൃഷി ഡിപ്പാര്‍ട്ട്‌മെന്റിന്റെയും കര്‍ഷകരുടെയും കൂട്ടായ്മയിലാണ് 9 ഹെക്ടറോളം...

CHUTTUVATTOM

കോതമംഗലം: ജോസ് കെ മാണി ക്യാപ്റ്റനായ എല്‍ഡിഎഫ് വികസനമുന്നേറ്റ ജാഥയുടെ പ്രചരണാര്‍ഥം ആന്റണി ജോണ്‍ എംഎല്‍എ ക്യാപ്റ്റനും, സിപിഐ കോതമംഗലം മണ്ഡലം സെക്രട്ടറി പി.ടി ബെന്നി വൈസ് ക്യാപ്റ്റനും, കേരള കോണ്‍ഗ്രസ് എം...

CHUTTUVATTOM

കോതമംഗലം: വേമ്പനാട്ട് കായലില്‍ 9കിലോമീറ്റര്‍ നീന്തി ലോക റെക്കോര്‍ഡിലെത്താന്‍ 63കാരി. കോതമംഗലം വരാപ്പെട്ടി മോളേല്‍ റുബി മത്തായി ആണ് അതിസാഹസികമായ വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം പിടിക്കാന്‍ ഒരുങ്ങുന്നത്. ചുരുങ്ങിയകാലം കൊണ്ടുതന്നെ നീന്തലില്‍ മികച്ച...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തില്‍ കോട്ടപടി പഞ്ചായത്തിലെ കണ്ണക്കട, കല്ലുളി, കൈതപ്പാറ, കൂവകണ്ടം പ്രദേശങ്ങളില്‍ ജനവാസമേഖലയിലും കൃഷിയിടങ്ങളിലും നാശം സൃഷ്ടിക്കുന്ന ആനയെ മയക്കു വെടി വെച്ച് പിടികൂടി പ്രദേശത്ത് നിന്നും നീക്കം ചെയ്യുന്നത് സംബന്ധിച്ച്...

CHUTTUVATTOM

കോതമംഗലം:കോണ്‍ഗ്രസ് കോതമംഗലം – കവളങ്ങാട് ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ അവതരിപ്പിച്ച ബജറ്റുകള്‍ ജനദ്രോഹവും, നിരാശാജനകവുമാണെന്ന് മുഹമ്മദ്...

CHUTTUVATTOM

കോതമംഗലം: തെക്കുമ്മേല്‍ കുടിവെള്ള പദ്ധതിയുടെ സംരക്ഷണഭിത്തിയും പമ്പ് ഹൗസിന്റെ അടിഭാഗവും തകര്‍ന്നുവീണതോടെ ഉദ്ഘാടനം കഴിഞ്ഞ് എട്ട്മാസം പിന്നിട്ട പദ്ധതിയുടെ പമ്പിംഗ് നിലച്ചു. നിര്‍മാണം ആരംഭിച്ച് ഒന്‍പത് വര്‍ഷം പിന്നിട്ടശേഷം കഴിഞ്ഞ മേയ്മാസത്തിലാണ് തെക്കുമ്മേല്‍...

CHUTTUVATTOM

മൂവാറ്റുപുഴ: അതിഥിതൊഴിലാളികളുടെ താമസസ്ഥലത്ത് അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസില്‍ നിരവധി മോഷണകേസുകളില്‍ ഉള്‍പ്പെട്ടയാള്‍ മൂവാറ്റുപുഴയില്‍ പിടിയില്‍. കോട്ടപ്പടി പുഞ്ചക്കര ഭാഗത്ത് പരുത്തേലി രാജന്‍ (45) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി ടൗണിന് സമീപം കിണറ്റില്‍ വീണ മ്ലാവിനെ രക്ഷപെടുത്തി. നെല്ലിക്കുഴി കനാല്‍ പാലത്തിന് സമീപം ഡോ. നജീബിന്റെ വീട്ടിലെ കിണറിലാണ് മ്ലാവ് വീണത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ കിണറിന്റെ മറ കീറി കിടക്കുന്നത്...

CHUTTUVATTOM

കോതമംഗലം: ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി 55 % ത്തിലേറെ പണികൾ പൂർത്തിയായതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എ യുടെ നിയമ...

CHUTTUVATTOM

കോതമംഗലം:  കോതമംഗലത്ത് വീടിൻ്റെ അടുക്കളയുടെ വർക്ക് ഏരിയയിൽ സ്ലാബുകൾക്കിടയിൽ ഒളിച്ച മൂർഖൻ പാമ്പിനെ പിടികൂടി. വെണ്ടുവഴി, ചാലിങ്കൽ നഗർ മൂഴിയിൽ മണിയുടെ വീടിൻ്റെ അടുക്കള ഭാഗത്ത് സന്ധ്യയോടെയാണ് പാമ്പിനെ കണ്ടത്. പാമ്പുപിടുത്ത വിദഗ്ദ്ധൻ...

ACCIDENT

കോതമംഗലം: കോതമംഗലത്ത് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ ഓടിച്ചിരുന്ന കോഴിപ്പിള്ളി സ്വദേശി ഷമീറിനെ പരിക്കുകളോടെ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോതമംഗലത്ത് നിന്ന്...

CHUTTUVATTOM

കോതമംഗലം: ഭൂതത്താൻ കെട്ട് മിനി ജല വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട മൂന്നാമത്തെ കൺസൈൻമെന്റ് ഉപകരണങ്ങളുടെ ഇൻസ്പെക്ഷൻ നടത്താനുള്ള തീയതി കരാറുകാരനിൽ നിന്നും ലഭിക്കുന്ന മുറയ്ക്ക് വേണ്ട നടപടികൾ സ്വീകരിക്കുന്നതാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി...

error: Content is protected !!