Connect with us

Hi, what are you looking for?

NEWS

മെന്റർ അക്കാഡമി ഡയറക്ടർ ആശാ ലില്ലി തോമസിനെ കോതമംഗലം പ്രസ് ക്ലബ് ആദരിച്ചു.

കോതമംഗലം : കോതമംഗലം മെന്റർ അക്കാഡമി ഡയറക്ടർ ആശാ ലില്ലി തോമസിന് പ്രസ് ക്ലബ്ബിന്റെ അനുമോദനം. രണ്ട് പതിറ്റാണ്ട് കാലം പ്രവാസ വാസത്തിന് ശേഷം നാട്ടിലെത്തി കോതമംഗലത്ത് ആരംഭിച്ച മെന്റർ അക്കാഡമി & മെന്റർ കെയർ ഡയറക്ടർ, വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിഭാഗം കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് എന്നി നിലയിൽ പ്രവർത്തിച്ചു വരുന്ന ആശാ ലില്ലി തോമസ് സാമൂഹിക ജീവകാരുണ്യ വിദ്യാഭ്യാസ മേഖലയിൽ സജീവ ഇടപെടൽ നടത്തി വരുന്നുണ്ട്. ആദിവാസി പിന്നോക്ക മേഖലയിലെ വിദ്യാർത്ഥികൾക്ക് സൗജന്യഭാഷാ പഠനം, പ്ലാസ്റ്റിക്ക് വിമുക്ത ബോധവൽക്കരണം ലഹരി മയക്കുമരുന്ന് എന്നിവക്കെതിരെയുള്ള പ്രവർത്തനങ്ങൾ മെഡിക്കൽ ക്യാമ്പുകൾ, സ്ത്രീ ശാക്തീകരണത്തിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങിയ എല്ലാം മേഖലയിലും ആശ ലില്ലി തോമസിന്റെ ഇടപെടലുകൾ ഉണ്ട്. ഇത്തരം പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് കോതമംഗലം പ്രസ് ക്ലബ് ആശാ ലില്ലി തോമസിനെ അനുമോദിച്ചത്.

അനുമോദന യോഗം ഡി വൈഎസ്പി ടി ബി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് സോണി നെല്ലിയാനി അധ്യക്ഷത വഹിച്ചു. കോതമംഗലം സി ഐ റ്റി പി.ബിജോയ്, കുട്ടംമ്പും സി ഐ, ഊന്നുകൽ എസ് ഐ കെ പി .സിദ്ധീക്ക് , കെ ജെ യു സംസ്ഥാന സെക്രട്ടറി ജോഷി അറക്കൽ, പ്രസ് ക്ലബ് സെക്രട്ടറി ലെത്തീഫ് കുഞ്ചാട്ട്, കെ പി കുര്യാക്കോസ്, കെ എ സൈനുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

You May Also Like

NEWS

കോട്ടപ്പടി: മുട്ടത്തുപാറ പ്ലാച്ചേരിയിൽ കിണറിൽവീണ കാട്ടാനയെ രക്ഷപ്പെടുത്തിയ സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.കോടതി വിധി നിലനിൽക്കുന്നതിനാലാണ് ആനയെ മയക്കുവെടിവച്ച് പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാൻ കഴിയാതിരുന്നത്.കാട്ടാന വീണ്ടും ജനവാസമേഖലകളിലേക്ക് ഇറങ്ങുന്ന...

NEWS

കോതമംഗലം: പിണ്ടിമന ഗ്രാമപഞ്ചായത്തിന്റെയും കോതമംഗലം ഫയർ ഫോഴ്സിസിന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യനീന്തൽ പരിശീലനം ആരംഭിച്ചു. രാവിലെ 9 മുതൽ 11വരെ കരിങ്ങഴ തോട്ടിലാണ് പരിശീലനം. എസ്.ടി.ഒ പി.കെ. എൽദോസ്, എ.എസ്.ടി.ഒ...

NEWS

കോതമംഗലം : അരവിന്ദ് കെജിരിവാളടക്കമുള്ള മുഖ്യ മന്ത്രിമാരെ പോലും കള്ള കേസിൽ കുടുക്കി ജയിലിട്ട മോദി സർക്കാർ പിണറായി വിജയന്റെ കൊള്ളകൾ കണ്ടില്ല എന്ന് നടിക്കുന്നത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാര മൂലമാണെന്ന്...

NEWS

കോതമംഗലം: കോട്ടപ്പടി കുളങ്ങാട്ടുകുഴിയില്‍ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നാശം വരുത്തി. കുളങ്ങാട്ടുകുഴിയില്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിക്ക് സമീപത്താണ് ആനക്കൂട്ടം കാടുവിട്ട് പുറത്തിറങ്ങി നാശം വിതച്ചത്.വിവിധ കൃഷിയിടങ്ങളില്‍ കാര്‍ഷീകവിളകള്‍ നശിപ്പിച്ചു.കൊറ്റാലില്‍ തങ്കച്ചന്റെ പറമ്പില്‍...