കോതമംഗലം: കേരള എക്‌സൈസ് വകുപ്പിന്റെ കീഴിലുള്ള വിമുക്തി മിഷന്‍ എറണാകുളം ജില്ലയില്‍ നടപ്പിലാക്കുന്ന മെഗാ ബോധവല്‍ക്കരണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വ്വഹിച്ചു. കോതമംഗലം സെന്റ് തോമസ് ഹാളില്‍ നടത്തിയ ഉദ്ഘാടന ചടങ്ങില്‍ മാര്‍ ബേസില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍ കെ പി ജോര്‍ജ് അധ്യക്ഷത വഹിച്ചു. എറണാകുളം മധ്യമേഖല ജോയിന്റ് എക്‌സ്സൈസ് കമ്മീഷണര്‍ അശോക് കുമാര്‍ എന്‍, മാര്‍ അത്തനേഷ്യസ് എന്‍ജിനിയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ബോസ് മാത്യു ജോസ്,മാര്‍ ബേസില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബിന്ദു വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. കോതമംഗലം എക്‌സ് സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി ശ്രീരാജ് സ്വാഗതവും വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബിബിന്‍ ജോര്‍ജ് കൃതജ്ഞതയും പറഞ്ഞു. തെരെഞ്ഞെടുക്കപ്പെട്ട 30 വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം ലഭിച്ചത്.
