കോതമംഗലം: സിഐഎസ്സിഇ സ്‌കൂളുകളുടെ കൗണ്‍സില്‍ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നടത്തിയ ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ മെഡലുകള്‍ നേടിയ കോതമംഗലം മാര്‍ അത്തനേഷ്യസ് ഇന്റര്‍ നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും കോതമംഗലം റോട്ടറി കരാട്ടെ ക്ലബ്ബിലെ അംഗങ്ങളുമായ താരങ്ങളെ റോട്ടറി ഭവനില്‍ നടന്ന അനുമോദന ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. സ്വീകരണ സമ്മേളനം ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. റോട്ടറി കരാട്ടെ ക്ലബ് പ്രസിഡന്റ് കെ.ഐ. ജേക്കബ് അധ്യക്ഷത വഹിച്ചു. സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം ഡോ. വിനോദ് കുമാര്‍ ജേക്കബ്, റോട്ടറി ക്ലബ്ബ് ട്രഷറര്‍ ചേതന്‍ റോയി, ജില്ലാ കരാട്ടെ ദോ അസോസിയേഷന്‍ ഭരണസമിതി അംഗങ്ങളായ റെനി പോള്‍, സോഫിയ എല്‍ദൊ, ജയ സതീഷ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണസമിതിയംഗം ജോയി പോള്‍, എംഎ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കരാട്ടെ കോച്ച് ആന്‍ മരിയ ഷാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
ആണ്‍കുട്ടികളുടെ 19 വയസിനു താഴെ 82 കിലോ വിഭാഗത്തില്‍ അച്യുത് മനീഷ്, പെണ്‍കുട്ടികളുടെ 19 വയസിനു താഴെ 40 കിലോ വിഭാഗത്തില്‍ സാറ സോബിന്‍ എന്നിവര്‍ സ്വര്‍ണം കരസ്ഥമാക്കി. ഇരുവരും മഹാരാഷ്ട്രയില്‍ നടക്കുന്ന സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹത നേടി. പെണ്‍കുട്ടികളുടെ 68 കിലോ വിഭാഗത്തില്‍ സെയിന്‍ തംരന്‍ വെങ്കലവും, പെണ്‍കുട്ടികളുടെ 14 വയസിനു താഴെ 40 കിലോ വിഭാഗത്തില്‍ മറിയം ഹന്ന എല്‍സണ്‍ വെങ്കലവും നേടി. സോഷിഹാന്‍ ജോയി പോള്‍ ആണ് മുഖ്യ പരിശീലകന്‍.