Connect with us

Hi, what are you looking for?

CRIME

അംഗന്‍വാടി അധ്യാപിക നിനിയുടെ വധത്തിന് 11 വയസ്സ്; അന്വേഷണം CBI ക്ക് വിടുക: പി.ഡി.പി.

കോതമംഗലം; ചെറുവട്ടൂരില്‍ അംഗന്‍വാടി അധ്യാപിക നിനി കൊലചെയ്യപ്പെട്ടിട്ട് 11 വര്‍ഷം പിന്നിടുംപോഴും പ്രതികളെ കണ്ടെത്താന്‍ കഴിയാത്ത അന്വേഷണ ഏജന്‍സിയെ മാറ്റി കേസന്വേഷണം സി.ബി.ഐ.ക്ക് കൈമാറണമെന്ന് പി.ഡി.പി.നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു . 2009 മാര്‍ച്ച് 11 നാണ് ചെറുവട്ടൂര്‍ കരിപ്പാലാക്കുടി ബിജുവിന്‍റെ ഭാര്യ നിനി(24) വീടിന് സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമീക അന്വേഷണത്തില്‍ തന്നെ കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നെങ്കിലും ലോക്കല്‍ പോലിസിന് പ്രതികളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കുകയായിരുന്നു.

നാടിനെ നടുക്കിയ കൊലപാതകംനടന്നിട്ട് 11 വര്‍ഷം പിന്നിട്ടിട്ടും കുറ്റവാളികളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കേസ് അന്വേഷണം സി.ബി.ഐ.ക്ക് കൈമാറണമെന്ന് പി.ഡി.പി.നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലക്കും, നിലവില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനും പി.ഡി.പി.ഭാരവാഹികള്‍ നിവേദനം സമര്‍പ്പിച്ചിരുന്നു.നിനിയുടെ ദുരൂഹ മരണത്തില്‍ സംശയാസ്പദമായി നിരപരാധികളായ നൂറുകണക്കിന് പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു.യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്തുക എന്നത് ആ നാടിന്റെ കൂടി ആവശ്യമാണെന്ന് യോഗം വിലയിരുത്തി.

യോഗത്തിൽ പ്രസിഡന്റ് ഖാദർ ആട്ടായം അദ്ധ്യക്ഷത വഹിച്ചു .അഷറഫ് ബാവ,ജമാല്‍ പടുത്താലുങ്കല്‍ ,അലി തുരുത്തുമ്മേല്‍ ,എൻ.എ.അബ്ദുൽഖാദര്‍ ,കെ.എം.ഉമ്മർ,ടി.എം.സിറാജ് ,സൈഫുദ്ദീൻ കാട്ടാംകുഴി ,ഷിഹാബ് കുരുംബിനാംപാറ ,നിസാര്‍ ഊരംകുഴി തുടങ്ങിയവർ പങ്കെടുത്തു.

You May Also Like