Connect with us

Hi, what are you looking for?

NEWS

മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസും കോതമംഗലം പോലിസ് സ്റ്റേഷനിൽ ഹാജരായി

കോതമംഗലം: മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസും കോതമംഗലം പോലിസ് സ്റ്റേഷനിൽ ഹാജരായി. നേര്യമംഗലം കാഞ്ഞിരവേലിയിലെ കാട്ടാനയാക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടതിനേതുടര്‍ന്ന് കഴിഞ്ഞ തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ കോതമംഗലത്തുണ്ടായ പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ടുള്ള കേസുകളിൽ മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസും പോലിസ് നോട്ടിസ് നല്‍കിയത് അനുസരിച്ചാണ് കോതമംഗലം പോലിസ് സ്റ്റേഷനിൽ ഹാജരായത്. നോട്ടീസ് നൽകിയത് അനുസരിച്ച് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജും സ്റ്റേഷനിൽ ഹാജരായി. മൂവരെയും പിന്നീട് വിട്ടയച്ചു.
.ഇവരില്‍ നിന്നും പോലിസ് ഇന്‍സ്‌പെക്ടര്‍ ആണ് മൊഴിയെടുത്തത്. നേരത്തെ തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുക്കല്‍.വീഡിയോ ദൃശ്യങ്ങളും പോലിസ് എടുത്തു.ആദ്യം മാത്യു കുഴല്‍നാടനില്‍നിന്നാണ് മൊഴിയെടുത്തത്.ഒരു മണിക്കൂറിലധികം നീണ്ടുനിന്നു. പിന്നീടായിരുന്നു മുഹമ്മദ് ഷിയാസിന്റെ ഊഴം.മാത്യു കുഴല്‍നാടനെതിരെ മൂന്ന് കേസുകളും മുഹമ്മദ് ഷിയാസിനെതിരെ നാല് കേസുകളുമാണുള്ളത്.മൊഴിയെടുക്കലിനോട് പൂര്‍ണ്ണമായി സഹകരിച്ചുവെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ മുഹമ്മദ് ഷിയാസിനേയും മാത്യു കുഴല്‍നാടനേയും പോലിസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും കോടതി ജാമ്യം നല്‍കിയിരുന്നു.

ജാമ്യ വ്യവസ്ഥ പ്രകാരമാണ് പോലിസ് ആവശ്യപ്പെട്ടതിനുസരിച്ച് ഇവര്‍ അന്വേക്ഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരായത്.മുഹമ്മദ് ഷിയാസിനെ അറസ്റ്റ് ചെയത പോലിസ് അദേഹത്തെ റിമാന്റിലയക്കാന്‍ ഏറെ ശ്രമം നടത്തിയിരുന്നു.എന്നാല്‍ കോടതിയുടെ ഇടപെടലോടെ പോലിസിന്റെ നീക്കം പൊളിയുകയായിരുന്നു.പോലിസിനുതന്നെ നാണക്കേടുണ്ടാക്കുന്ന സംഭവവികാസങ്ങളാണ് കേസുകളുമായി ബന്ധപ്പെട്ട് കോതമംഗലത്തുണ്ടായത്.ഈ സാഹചര്യത്തിലാണ് പ്രതികളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയതിനും ഏറെ പ്രാധാന്യം കൈവന്നത്.കാഞ്ഞിരവേലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഇന്ദിരയെന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത് വന്യമൃഗശല്യത്തിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് യുഡിഎഫും ഇന്ദിരയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ സമരമാണ് കേസുകളുടെ പരമ്പരക്ക് വഴിതെളിച്ചത്.

താലൂക്ക് ആശുപത്രിയില്‍ നിന്നുമെടുത്ത ഇന്ദിരയുടെ മൃതദേഹം പൊതുനിരത്തില്‍വച്ച് നടത്തിയ പ്രതിഷേധം സമാനതകളില്ലാത്തതായിരുന്നു.സാധാരണ സമരങ്ങളോട് കാണിക്കുന്നതില്‍ നിന്നും വ്യത്യസ്തമായ സമീപനമാണ് കോതമംഗലത്തെ സമരത്തിന്റെ കാര്യത്തില്‍ പോലിസില്‍ നിന്നും ഉണ്ടായതെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.സംഭവവുമായി ഒരു ബന്ധമില്ലാത്തവരേയും പോലിസ് പ്രതികളാക്കിയിട്ടുണ്ട്.അതിനിടെ റിമാന്റിലായിരുന്ന രണ്ട് പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചതിനേതുടര്‍ന്ന് ജയില്‍ മോചിതരായി.കോണ്‍ഗ്രസ് നേതാക്കളായ സൈജന്റ് ചാക്കോയും ജെയ്‌മോന്‍ ജോസുമാണ് പുറത്തിറങ്ങിയത്.ഇവര്‍ക്ക് ജയിലിന് മുമ്പില്‍ സ്വീകരണം നല്‍കി.കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഇരുവരും മുവാറ്റുപുഴ ജയിലില്‍ കഴിയുകയായിരുന്നു.

You May Also Like

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...

NEWS

കുട്ടമ്പുഴ: പഞ്ചായത്തിലെ നാല് അങ്കണവാടി ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. കൂറ്റാംപാറ അങ്കണവാടി വർക്കർ ശാരദ എം റ്റി, സത്രപ്പടി അങ്കണവാടി വർക്കർ ട്രീസാമോൾ പി എസ്, വടാട്ടുപാറ റോക്ക് ജംഗ്ഷൻ അങ്കണവാടി ഹെൽപ്പർ...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.തങ്കളം – കാക്കനാട് നാലുവരിപാതയുടെ ഇരുവശങ്ങളും ശുചീകരിച്ചു കൊണ്ട് ആൻ്റണി ജോൺ എം.എൽ.എ. ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിച്ചു....