കോതമംഗലം: രൂപത വിശ്വസപരിശീന കേന്ദ്രം നടത്തിയ ഷോർട്ട്ഫിലിം മത്സരത്തിൽ B – ക്യാറ്റഗറിയിൽ കീരംപാറ സെൻറ് സെബാസ്റ്റ്യൻസ് ഇടവക സൺണ്ടേ സ്കൂൾ നിർമ്മിച്ച ‘മടക്കം’ മികച്ച ഷോർട്ട്ഫിലിം ആയി തിരഞ്ഞെടുക്കപ്പെട്ടു. നിരവധി ഷോർട്ട്ഫിലിമുകൾ സംവിധാനം ചെയ്തിട്ടുള്ള ജോൺസൻ കറുകപ്പിള്ളിയാണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്. ക്രൈസ്തവ സഭയുടെ കൂദാശകളിലൊന്നായ കുമ്പാസാരത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ഷോജി കണ്ണമ്പുഴയുടെ കഥക്ക് ജോമെറ്റ് തെരേസ് ജോൺ ക്യാമറയും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. സൺഡേ സ്കൂളിലെ വിദ്യാർത്ഥികളാണ് അഭിനയിതാക്കൾ.
ക്രൈസ്തവ വിദ്യാർത്ഥികൾ കൗദാശിക ജീവിതത്തിൻ്റ ആഴവും അർത്ഥവും മനസിലാക്കി വളരുക എന്ന ലക്ഷ്യത്തോടെയാണ് ഷോർട്ട് ഫിലിം നിർമ്മിച്ചത് എന്ന് ഇടവക വികാരിയും സൺണ്ടേ സ്കൂൾ ഡയറക്ടറുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ പറഞ്ഞു.
ബിഷപ്പ്സ് ഹൗസിൽ വച്ച് നടന്ന ചടങ്ങിൽവച്ച് സൺണ്ടേസ്കൂൾ ഹെഡ്മിസ്ട്രസ് ജിൻസി ജോമോൻ , ജോൺസൻ കറുകപ്പിള്ളിൽ എന്നിവർ ചേർന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവിൻറെ കൈയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.