കോട്ടപ്പടി : കാർഷീക മേഖലയായ കോട്ടപ്പടിയിൽ കോറോണക്കാലത്ത് ദിവസവും തൊഴിൽ ചെയ്യുന്ന പാൽ സംഭരണ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കൊറോണ ഭീതി അകറ്റുന്നതിനും വേണ്ടി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിജോ ജോണിയുടെ നേതൃത്വത്തിൽ മിൽമ, PDDP തുടങ്ങിയവയുടെ സംഭരണ കേന്ദ്രങ്ങളായ കോട്ടപ്പടി-ചേറങ്ങാനാൽ, വടാശ്ശേരി, മുട്ടത്തുപാറ,വവേലി, ഉപ്പുകണ്ടം തുടങ്ങിയ കേന്ദ്രങ്ങളിൽ മാസ്കുകൾ വിതരണം ചെയ്തു. പോൾ മാത്യു, എഡ്വിൻ ജോയ്,അലൻ സാബു, സന്ദീപ്, ബിലിൻ, ഉമേഷ് തുടങ്ങിയവർ സന്നിഹിതരായി.
