കോതമംഗലം : കോതമംഗലത്തെ സമാധാനാന്തരീക്ഷം തകർത്തുകൊണ്ട് അനധികൃതമായി ചെറിയ പള്ളി പിടിച്ചെടുക്കാനുള്ള കൂലിസിത തന്ത്രം എല്ലാവരും ഒരുമിച്ച് നിന്ന് ചെറുത്തു തോൽപ്പിക്കണം എന്ന് എന്റെ നാട് നെതൃത്വയോഗം ആവശ്യപ്പെട്ടു. കോതമംഗലത്തിന്റെ വിളക്കാണ് ചെറിയപള്ളി, നാനാജാതിമതസ്ഥർ ബാവയുടെ കബറിങ്കൽ പ്രാർത്ഥിച്ച് അനുഗ്രഹം നെടുന്ന ഇടം കൂടിയാണ്. നാടിന്റെ പുരോഗതിക്ക് ചെറിയപള്ളി നൽകിയിട്ടുള്ളത് വലിയ സംഭാവനയാണ്. ചെറിയപള്ളിയെ തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് യോഗം അരോപിച്ചു. ചെറിയ പള്ളിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോതമംഗലത്ത് 6 -) തീയതി രാവിലെ പത്തുമണിക്ക് മുൻസിപ്പാലിറ്റി ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു മുത്തപ്പൻ അന്തി വിശ്രമം കൊള്ളുന്ന മർത്തോമൻ ചെറിയ പളളിയിലേക്ക് ജനകീയ റാലി നടത്തും തുടർന്ന് പള്ളി മുറ്റത്ത് ഐക്യദാർഢ്യ പ്രതിജ്ഞ എറ്റു ചൊല്ലും.
യോഗത്തിൽ ചെയർമാൻ ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ചു. കെ.പി കുരിയാക്കോസ്,ജേക്കബ് ഇട്ടൂപ്പ്, ജോർജ് അമ്പാട്ട്, ജിജോ കുരൈ്യപ്, ഡാമി പോൾ, സി കെ സത്യൻ ,ബോർഡ് മെമ്പർമാരായ ബാദുഷ പി.എ, സി. ജെ. എൽദോസ്, കെ.കെ. ജോസഫ്, എം. യു. ബേബി, കുര്യാക്കോസ് ജേക്കബ്, സോമൻ പി. എ, സോണി നെല്ലിയാനി, പി. പ്രകാശ് മുരളി കെ, ജോസ് കെ സി, അഗസ്റ്റിൻ ജോർജ്ജ്, പി ഒ പൗലോസ്, പി പി ഔസേപ്പ്, ജോസ് എൻ ഇ, എൽദോസ് കെ എ, പാലോസ് എ ഡി, കെ ജെ തൊമസ്, അജി പി, മാർട്ടിൻ സേവ്യർ, ഇ ജെ സാജു, എൽദോ കെ സി, പിയുസ് അൻന്റെണി, ജോസഫ് കെ ജെ, ബെബി സെവ്യർ, എം സി മത്തായി, അബ്രഹാം ജോസഫ്, കെ പി മുരളിധരൻ എന്നിവർ പങ്കേടുത്തു.
You must be logged in to post a comment Login